28 C
Kochi
Friday, October 22, 2021
Home Tags Ramesh Chenithala

Tag: Ramesh Chenithala

വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് ചെന്നിത്തല

ആലപ്പുഴ:സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിര‍ഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല അവകാശപ്പെടുന്നു. കേസ് ഹൈക്കോടതിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ്...

അന്നം മുടക്കുന്നതാര്? പരസ്പരം വിരൽ ചൂണ്ടി പിണറായിയും രമേശും

കൊച്ചി:പാവപ്പെട്ടവർക്കു സർക്കാർ  നൽകുന്ന ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും  അരിയും മുടക്കാൻ  പ്രതിപക്ഷ നേതാവു ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ച് അരിയും ഭക്ഷ്യസാധനങ്ങളും ലഭിച്ചാൽ കേരളത്തിലെ ജനങ്ങൾ സ്വാധീനത്തിൽപെടുമെന്ന് അദ്ദേഹം കരുതുന്നത് അപമാനകരമാണെന്നും പിണറായി പരിഹസിച്ചു.തിരഞ്ഞെടുപ്പു ഘട്ടത്തിൽ സർക്കാരിനെ ആക്രമിക്കാനുള്ള വാചകങ്ങളിൽ ജനങ്ങൾക്കുള്ള സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ...

വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം:വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത് ജാള്യത മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടർ അറിയാതെയാണ് കൃത്രിമമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.വോട്ട്...

പ്രതിപക്ഷ നേതാവ് തരംതാഴരുതെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരംതാഴരുതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ട്രോളിങ് കരാർ ആരോപണം മന്ത്രി നിഷേധിച്ചു. ആരോപണം അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മന്ത്രി പറഞ്ഞു.ന്യൂയോർക്കിൽ വച്ച് കമ്പനിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല. കമ്പനി പ്രതിനിധികൾ ഓഫിസിൽ വന്ന് കണ്ടിട്ടുണ്ടാകാം....

സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല; മുട്ടുകാലിൽ നിന്നപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിഞ്ഞില്ലെന്ന് അദ്ദേഹം

ആലപ്പുഴ:പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്ത്വങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം.നിയമനങ്ങളില്‍ പൂർണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം ഒത്തുതീർപ്പാക്കാൻ എന്തുകൊണ്ടാണ്...

വിജയരാഘവന്റെ വർഗീയ പരാമർശം തിരിച്ചടിയായിക്കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല

സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ലീഗിനെതിരായ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയായിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അത് 'തിരിച്ചടിയായിക്കഴിഞ്ഞല്ലോ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ പോലെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനെ ഞാനും ഉമ്മന്‍ ചാണ്ടിയും പാണക്കാട് പോയി കണ്ടത് വര്‍ഗീയതയാണ് എന്ന്...

നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും ,രമേശ് ചെന്നിത്തലയും മത്സരിക്കും;മുഖ്യമന്ത്രി സ്ഥാനാർത്ഥി പിന്നീട്

ദില്ലി:വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്നുറപ്പയി. ഉമ്മൻചാണ്ടിയും മത്സരിക്കണമെന്ന നിർദേശത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചു .ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നില്ലെന്ന കാര്യം ഉറപ്പാവുകയാണ്. ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ മുന്നോട്ടുവച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം...

മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിക്കാനാകാത്ത സാഹചര്യമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം:മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടക്കാനാകാത്ത സാഹചര്യമാണ്‌ ഇപ്പോഴുണ്ടായിരിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രി എല്ലാ കുറ്റങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും സംസ്ഥാനസര്‍ക്കാരിനെതിരേ യുഡിഎഫ്‌ സംഘടിപ്പിച്ച വഞ്ചനാദിനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്ക്‌ സാധിക്കുന്നില്ല, പാര്‍ട്ടി തന്നെ തകര്‍ന്നിരിക്കുകയാണ്‌. ബംഗാളില്‍...

സ്വർണ്ണക്കടത്ത് കേസ്; ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ചുവിടുന്നു: ചെന്നിത്തല

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുടെ കേസിലെ ഇടപെടൽ സ്വർണ്ണക്കടത്തിലെ ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചു.  ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണത്തിന്‍റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ...

അതിരപ്പിള്ളി വൈദ്യുതി പദ്ധതി; എൻഒസിക്കെതിരെ സിപിഐ രംഗത്ത്

തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബിക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സിപിഐ രംഗത്ത്. ഇടത് മുന്നണി നയം അതല്ലെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അതിരപ്പിള്ളി  പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം പിൻവലിക്കണമെന്നും പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല...