Wed. Apr 24th, 2024
നെതർലാൻഡ്സ്:

കൊവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ് നെതർലാൻഡ്സ്.

ഇടക്കാല പ്രധാനമന്ത്രി മാർക്ക് റൂട്ട് ആണ് ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. മൂന്നാഴ്ച ലോക്ഡൗൺ നീളും. ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ 8 മണിക്ക് പൂട്ടണം. അവശ്യ വിഭാഗത്തിൽ ഉൾപ്പെടാത്ത കടകളും മറ്റും വൈകുന്നേരം ആറ് മണിക്ക് പൂട്ടണം.

വീടുകളിൽ ഒത്തുച്ചേരുമ്പോൾ നാലിൽ കൂടുതൽ ആളുകൾ പാടില്ല. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം ഇല്ലെങ്കിൽ മാത്രം ഓഫീസുകളിലെത്തി ജോലി ചെയ്യുക. അല്ലെങ്കിൽ വർക്ക് ഫ്രം ഹോം സ്വീകരിക്കണം. എന്നാൽ സ്‌കൂളുകളും സിനിമാ തീയറ്ററുകളും അടയ്ക്കില്ല.

കൊവിഡ് കേസുകൾ ഉയരാൻ തുടങ്ങിയതോടെ കഴിഞ്ഞ ആഴ്ച പൊതുനിരത്തുകളിൽ ഇറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമാക്കിയിരുന്നു. നവംബർ ആദ്യ വാരം 16287ലേക്കാണ് നെതർലാൻഡിലെ പ്രതിദിന കോവിഡ് കേസ് ഉയർന്നത്.