Fri. Apr 19th, 2024

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിയില്‍ ഇത്തരത്തില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.