31 C
Kochi
Tuesday, October 19, 2021
Home Tags Delhi

Tag: Delhi

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകള്‍; ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി 

ജാര്‍ഖണ്ഡ്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളാണ്, നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു.സര്‍ക്കാരിന്‍റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍...

പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.

ഇന്ത്യാഗേറ്റിനു മുന്നിലെ വിദ്യാർത്ഥി പ്രക്ഷോഭം; സമരത്തെ  പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും അണിചേർന്നു 

ന്യൂഡല്‍ഹി:പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും അണിചേർന്നു.'രാജ്യത്തിന്റെ അന്തരീക്ഷം വളരെ മോശമാണ്. വിദ്യാർത്ഥികളെ മര്‍ദ്ദിക്കുന്നതിന് പോലീസ് സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നു. സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി...

ഉന്നാവോ ബലാത്സംഗ കേസ്; കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി

ന്യൂ ഡല്‍ഹി: ഉന്നവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതിയായ, മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. വ്യാഴാഴ്ചയാണ് ശിക്ഷ പ്രഖ്യാപിക്കുക.സെന്‍ഗറിന്‍റെ ബന്ധുവും കൂട്ടുപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജി വ്യക്തമാക്കി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍,...

പൗരത്വ ഭേദഗതി ബില്‍: ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അമല പോള്‍ 

കൊച്ചി ബ്യൂറോ:   പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നടി അമല പോളും രംഗത്തുവന്നിരിക്കുകയാണ്.‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് അമല പോള്‍ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ആഷിഖ് അബുവും ഈ...

ജാമിയ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു പ്രിയങ്ക ഗാന്ധി രംഗത്തു വന്നു

ന്യൂ ഡൽഹി:പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ഭീകരതക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ജനങ്ങളുടെ ശബ്ദത്തെ മോദി സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക തുറന്നടിച്ചു. മോദി സർക്കാർ ഭീരുവാണന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ...

സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ലിങ്ക് ചെയ്യണ്ട

ന്യൂഡൽഹി:സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കേണ്ടന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നവമാധ്യമ അക്കൗണ്ടുകളെ ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്   ബിജെപി നേതാവ് അശ്വിനി കുമാർ  ഉപാധ്യായയാണ് ഹർജി നൽകിയത്. ഇതാണ് ഡൽഹി ഹൈക്കോടതി തള്ളി കളഞ്ഞത്. ഇങ്ങനെ ചെയ്താൽ  അതു ബഹുഭൂരിപക്ഷം വരുന്ന അക്കൗണ്ട് ഡേറ്റ അനാവശ്യമായി വിദേശ...

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.ഇന്ത്യയിൽ വന്നിറങ്ങുന്ന യുഎഇ പൗരന്മാർക്ക് വിമാനത്താവളങ്ങളിൽനിന്ന് 60 ദിവസത്തെ വിസയാണ് നൽകുക. ഒരുതവണ ലഭിക്കുന്ന വിസയിൽ രണ്ടുതവണ ഇന്ത്യ സന്ദർശിക്കാം. ഇന്ത്യയിലേക്ക്...

ഡല്‍ഹിയില്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നു; 299 രൂപയ്ക്ക് ശുദ്ധവായു ശ്വസിക്കാം

ന്യൂ ‍ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശുദ്ധവായു ലഭ്യമാക്കാന്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നു. ഓക്സി പ്യൂര്‍ എന്നു പേരിട്ട ഓക്സിജന്‍ ബാറില്‍ നിന്ന് 299 രൂപയ്ക്ക് ശുദ്ധവായു ശ്വസിക്കാം. പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂര തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ ഏഴു വ്യത്യസ്ത സുഗന്ധത്തിലാണ് ഓക്സിജന്‍ ലഭിക്കുക.മിക്ക...

ഡല്‍ഹി അന്തരീക്ഷ മലിനീകരണം; ഒരു ന്യായവും കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ജനങ്ങളുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങളാണ് നഷ്‍ടമാകുന്നതെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.ഇക്കാര്യത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറ‍ഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍...