29 C
Kochi
Sunday, June 20, 2021
Home Tags Covid 19

Tag: Covid 19

കുവൈത്തിൽ 24 മണിക്കൂറിനിടെ 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 100 ആയി. കുവൈത്തിൽ ഇന്ന് മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഔക്കാഫ് മന്ത്രാലയം നിർദ്ദേശിച്ചു. ബസ് സർവ്വീസ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പള്ളികളിലെ നമസ്ക്കാരങ്ങളും...

കോട്ടയത്ത് കൊവിഡ് 19 നിരീക്ഷണത്തിലുള്ള 15 പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും

കോട്ടയം:   കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഇവരിൽ ഒൻപതു പേർ ഐസൊലേഷൻ വാർഡിലും 465 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ജില്ലയിൽ ഒടുവില്‍ പുറത്തുവന്ന പതിമൂന്ന് ഫലവും നെഗറ്റീവ് ആയതിന്റെ നേരിയ ആശ്വാസത്തിലാണ് ഭരണകൂടം.

കൊവിഡ് 19 നെ തടുക്കാൻ ഇസ്രായേൽ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്

ജറുസലേം:   കൊറോണ വൈറസിനെതിരെ ഇസ്രായേൽ ഗവേഷകർ വാക്സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന്റെ മേൽനോട്ടത്തിൽ ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞർ വാക്സിൻ കണ്ടെത്തിയെന്നും അടുത്തദിവസങ്ങളിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ഇസ്രയേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ടുചെയ്തു.

ഇറ്റലിയിൽ കൊവിഡ് 19നെ തുടർന്നുള്ള മരണം ആയിരം കടന്നു

വെനീസ്:   കൊവിഡ് 19 ബാധയെത്തുടർന്ന് ഇറ്റലിയിൽ മരണം ആയിരം കവിഞ്ഞു. ഇന്നലെ മാത്രം 189 പേരാണ് മരിച്ചത്. അതേസമയം ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ മെഡിക്കൽ സംഘം പുറപ്പെട്ടു. രോഗമില്ലാത്തവരെ ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ...

കൊവിഡ് ഭീതിയിൽ പത്തനംതിട്ട; ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട:   ഇന്ന് ശബരിമല നട തുറക്കും. എന്നാൽ, കൊവിഡ് 19 പശ്ചാത്തലത്തിൽ ഭക്തർ ശബരിമലയിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും ഇന്നത്തെ ജുമ്അ നമസ്‌കാരം വീടുകളിലാക്കണമെന്നും പത്തനംതിട്ട ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയിൽ ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കിയതായി ദേവസ്വം ബോർഡ്...

തൃശ്ശൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

തൃശ്ശൂര്‍:   കൊവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് തൃശൂർ ഡി എം ഒ അറിയിച്ചു. കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ഈ യുവാവിനെ മാർച്ച് 7 മുതൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്....

പത്തനംതിട്ട: കൊറോണ ബാധിതരെ പരിചരിച്ച നഴ്സും മകളും ഐസൊലേഷൻ വാർഡിൽ

റാന്നി:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച, ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തെ തുടക്കത്തിൽ ചികിത്സിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടർന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ...

ഇറ്റലിയിൽ നിന്നെത്തുന്നവരെ നേരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാൻ തീരുമാനം

തിരുവനന്തപുരം:   ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ് 19 ഉണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനം. വെളളനാട് സ്വദേശിയായ യുവാവ് ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് 2 ദിവസം മുൻപ് തിരുവനന്തപുരത്ത് എത്തിയത്....

‘വര്‍ക്ക് അറ്റ് ഹോം’ ഇന്ത്യന്‍ നിര്‍മ്മാണ മേഖലയെ എങ്ങനെ ബാധിക്കും?

കൊവിഡ് 19 വ്യാപനം ആഗോള തലത്തില്‍ വ്യാപാര വിതരണ മേഖലകളിലും ഉത്പ്പാദന രംഗത്തും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ട് മനുഷ്യത്വ പരമായ നടപടികളാണ്  ബിസിനസ് നേതാക്കള്‍ സ്വീകരിക്കുന്നത്.ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഓഫീസുകള്‍ അടച്ചിടുകയും, വൈറസ് ബാധ...

കൊറോണയിൽ നിശ്ചലമായി ബിസിനസ് യാത്രകൾ; നഷ്ടം കോടികൾ

ബെയ്‌ജിങ്‌: ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ കൊറോണ മൂലം സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്ന കണക്കുകൾ പുറത്തുവന്നു. ചൈനയാണ് ഈ ഭീമൻ നഷ്ടത്തിന് പിന്നിലെന്ന്  ഗ്ലോബല്‍...