Tue. Apr 16th, 2024

ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് ജപ്പാനിലെ ഒളിംപിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ അറിയിച്ചു. ഒളിംപിക്‌സിന്‍റെ സുരക്ഷിതത്വത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും കോവിഡ് ഭീഷണിയുണ്ടെങ്കിലും സമ്പൂർണ ഒളിംപിക്‌സ് തന്നെയാണ് ജപ്പാന്റെ ലക്ഷ്യമെന്നും  കൂട്ടിച്ചേർത്തു.

എന്നാൽ കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചു. മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് സെപ്റ്റംബറിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി സീസണിലെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായും ഫ്രഞ്ച് ഓപ്പണ്‍ മാറിയിരിക്കുകയാണ്.

 

By Athira Sreekumar

Digital Journalist at Woke Malayalam