25 C
Kochi
Tuesday, August 4, 2020
Home Tags Corona

Tag: corona

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം:   കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ സംസ്ഥാനത്ത് രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലും പത്തനംതിട്ടയിലും ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്.എന്നാലും സംസ്ഥാനത്തെ ഇളവുകൾ...

കൊവിഡ് വ്യാപനത്തിൽ വിറച്ച് നിൽക്കുന്നതിനിടെ ചന്ദ്രൻ കീഴടക്കാനുള്ള പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്‌ടൺ:   ലോകം കൊവിഡ് ഭീതിയിലിരിക്കെ ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണവും വിനിയോഗവും സംബന്ധിച്ച അമേരിക്കൻ നയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു 'എക്സിക്യൂട്ടീവ് ഓർഡർ' ഒപ്പിട്ടതിൽ വിമർശനം നേരിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചന്ദ്രോപരിതലത്തിലെ ജലം, ധാതുക്കൾ എന്നിവയിൽ അമേരിക്കയ്ക്കുള്ള അവകാശം സംബന്ധിച്ച ഓർഡർ ഒപ്പിടാൻ സമയം കണ്ടെത്തിയതിൽ ഭൂരിഭാഗം രാജ്യങ്ങളും...

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡ്; 21 ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ 'ഷീല്‍ഡ്' പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുന്നത്....

കൊവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില റെക്കോഡ് താഴ്ചയിലേക്കെന്ന് ഐഎംഎഫ്

വാഷിങ്‌ടൺ:   ഈ വര്‍ഷം ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930 ലെ ആഗോള മാന്ദ്യത്തേക്കാള്‍‍ കനത്തതാവും എന്നാണ് മുന്നറിയിപ്പ്. 2021 ല്‍ മാത്രമാവും നേരിയ തോതിലെങ്കിലും സാമ്പത്തിക നിലയില്‍ മാറ്റമുണ്ടാവുകയെന്നും ഐഎംഎഫ് പ്രതിനിധി...

ലോകത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

റോം:   ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് പല രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.അമേരിക്കയില്‍ ആയിരത്തി എഴുന്നൂറ്റി അമ്പത്തി...

ഇന്ത്യയിൽ 12 മണിക്കൂറിനിടെ 30 കൊവിഡ് മരണങ്ങൾ

ന്യൂഡൽഹി:   ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു. ആറായിരത്തി നാനൂറ്റി പന്ത്രണ്ട് കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അസമിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ആയിരത്തി...

സാമ്പത്തിക പ്രതിസന്ധി: ചെലവ് കുറയ്ക്കണമെന്ന് മന്ത്രാലയങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിര്‍ദേശം

ന്യൂഡൽഹി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ ധനവരവ് കുറഞ്ഞതോടെ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളോട് ചെലവ് കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനത്തിൽ താഴെയേ അടുത്ത 3 മാസം അനുവദിക്കൂ.കൊവിഡ് പ്രതിരോധത്തിലുള്ള മന്ത്രാലയങ്ങൾക്കൊഴികെയാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്....

കൊവിഡിനെ രാഷ്ട്രീയവത്കരിക്കരുത്, ഐക്യമാണു വേണ്ടതെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന്...

കൊവിഡില്‍ വിറങ്ങലിച്ച് ലോകം, മരിച്ചവരുടെ എണ്ണം എണ്‍പത്തി എട്ടായിരം പിന്നിട്ടു

വാഷിങ്ടൺ:   ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി രണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്.ഇന്നലെ മാത്രം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ച് പേരാണ് യുഎസ്സില്‍ മരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരമാണ് ഇത്രയും...

ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതു വരെ നീട്ടി ഒഡീഷ

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൌൺ നീട്ടി ഒഡീഷ. ഏപ്രിൽ 14 വരെയുള്ള ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെയാണ് നീട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.ലോക്ക്ഡൌൺ കാലയളവ് 15 ദിവസം കൂടി നീട്ടിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഒഡീഷ.കൊറോണ വൈറസ്...