25 C
Kochi
Tuesday, August 4, 2020
Home Tags Corona

Tag: corona

ഏപ്രിൽ 15 മുതൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതായുള്ള വാർത്ത നിഷേധിച്ച് റെയിൽ‌വേ

ന്യൂഡൽഹി:   21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ അവസാനിച്ചതിനു ശേഷം ഏപ്രിൽ 15 മുതൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതായുള്ള എല്ലാ മാധ്യമ റിപ്പോർട്ടുകളും ഇന്ത്യൻ റെയിൽവേ വ്യാഴാഴ്ച നിഷേധിച്ചു. റിപ്പോർട്ടുകളിൽ പറഞ്ഞതുപോലെ ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെന്ന് റെയിൽ‌വേ ഒരു പ്രസ്താവനയിൽ പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച്...

കൊറോണ: ഇന്ത്യയിൽ രോഗബാധിതർ 5734

ന്യൂഡൽഹി:   ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5,734 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 5,095 രോഗികളുണ്ട്. 166 പേർ മരിച്ചു, ഒരാൾ രാജ്യം വിട്ടുപോയിട്ടുണ്ട്. 472 പേർ രോഗവിമുക്തരായിട്ടുണ്ട്.ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1135 കൊവിഡ് രോഗികളുണ്ട്. 72...

കൊറോണ: മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി

മുംബൈ:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് വന്നത്. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് മുംബൈ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തെരുവുകൾ, ആശുപത്രികൾ, ഓഫീസുകൾ, മാർക്കറ്റുകൾ മുതലായ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും മുഖാവരണം ധരിക്കണമെന്നാണ് ഉത്തരവ്....

കൊറോണ: മുംബൈയിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്നു സൂചന

മുംബൈ:   മഹാരാഷ്ട്രയിലെ മുംബൈയിൽ ലോക്ക്ഡൌൺ ഏപ്രിൽ മുപ്പതുവരെ നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ നീട്ടിയേക്കുമെന്ന് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായിട്ടാണ് വാർത്ത.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ ഏപ്രിൽ 14 നു തീരും. പക്ഷേ മുംബൈയിൽ വൈറസ് വ്യാപനം ദിനം‌പ്രതി...

കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 തസ്തികകൾ

തിരുവനന്തപുരം:   കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിനായി കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുവാദം നൽകി. ആ തസ്തികകളിൽ പകുതിയിലും ഉടൻ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ...

കൊറോണ: കർണ്ണാടകയിൽ അഞ്ചാമത്തെ മരണം

ബെംഗളൂരു:   കൊവിഡ് 19 ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടി മരിച്ചു. കർണ്ണാടകയിൽ രേഖപ്പെടുത്തുന്ന അഞ്ചാമത്തെ മരണം ആണിത്. കലബുർഗിയിലാണ് അറുപത്തിയഞ്ചുവയസ്സുകാരൻ മരിച്ചത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.കർണ്ണാടകയിൽ 181 പേർക്ക് കൊവിഡ് രോഗബാധയുണ്ടായിരുന്നു. ഇതിൽ 28 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

ബഹറിനിൽ ഈ വർഷം അവസാനം വരെ നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു

ബഹറിൻ:   കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹറിനിൽ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതാണ് ഈ പ്രഖ്യാപനം.രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്...

കൊറോണ: വിദേശത്ത് നാലു മലയാളികൾ മരിച്ചു

ന്യൂയോർക്ക്:   കോ​വി​ഡ്-19 ബാധിച്ച് നാ​ലു മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തു മ​രി​ച്ചു. ഇ​തോ​ടെ, രാജ്യത്തി​നു പു​റ​ത്ത് മ​രിക്കുന്ന മ​ല​യാ​ളി​ക​ളുടെ എണ്ണം 24 ആ​യി.ഫി​ല​ഡ​ൽ​ഫി​യ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല സ്വ​ദേ​ശി ലാ​ലു​പ്ര​താ​പ് ജോ​സ് (64), ന്യൂ​യോ​ർ​ക്ക് ഹൈ​ഡ് പാ​ർ​ക്കി​ൽ, തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം മ​റി​യാ​മ്മ മാ​ത്യു (80), ന്യൂ​യോ​ർ​ക്ക് റോ​ക്‌​ലാ​ൻ​ഡി​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി ടെ​ന്നി​സ​ൺ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍: ലോക്ക്ഡൗണിനു ശേഷം തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം:   ലോക്ക്ഡൌണിനെത്തുടര്‍ന്ന് മുടങ്ങിയ എസ്എസ്എൽസി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലോക് ഡൗണിനു ശേഷം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പരീക്ഷയിലും സ്കൂൾ തുറക്കലിലും അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മൂന്ന് എണ്ണമാണ് ഇനി ബാക്കി ഉള്ളത്....

കൊവിഡില്‍ ലോകത്തെ മരണസംഖ്യ എണ്‍പത്തി രണ്ടായിരം കടന്നു

ന്യൂഡൽഹി:   കൊവിഡ് 19 വെെറസ് ബാധയേറ്റ് ലോകത്താകമാനം മരിച്ചവരുടെ എണ്ണം എണ്‍പത്തി രണ്ടായിരം പിന്നിട്ടു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.യുഎസ്സില്‍ ഓരോ ദിവസം ചെല്ലുംതോറും സ്ഥിതി വഷളാകുകയാണ്. 24 മണിക്കൂറിനിടെ ആയിരത്തി തൊള്ളായിരത്തി എഴുപത് പേരാണ് യുഎസ്സില്‍...