Thu. Mar 28th, 2024
മുംബൈ:

ഐ എൻ എസ് റൺവീറിലെ സ്‌ഫോടനം വാതക ചോർച്ചയെ തുടർന്നാണുണ്ടായതാണെന്ന് വ്യക്തമാക്കി നാവിക സേന. എസി കമ്പാർട്ട്‌മെന്റിലെ വാതക ചോർച്ചയാണ് അതി ധാരുണമായ സ്‌ഫോടനത്തിന് വഴിയൊരുക്കിയത്. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് നാവികർ മരണപ്പെട്ടതെന്നും നാവിക സേനയുടെ പ്രാഥമിക കണ്ടെത്തൽ.

ഇന്നലെയുണ്ടായ അപകടത്തിൽ മൂന്ന് നാവികർ മരണപ്പെട്ടിരുന്നു. മുംബൈ തുറമുഖത്ത് നാവിക കപ്പൽ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ 20 നാവികർക്ക് പരിക്കേറ്റിട്ടുമുണ്ട്.

പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്.അപകടത്തെ തുടർന്ന് നാവിക സേന ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാ നാവികരും നാവികസേനയുടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇൻഡേണൽ കംപാർട്ടുമെന്റിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. 1986 ഒക്ടോബർ 26 നാണ് ഐഎൽഎസ് റൺവീർ ഇന്ത്യൻ നേവിയുടെ ഭാഗമായത്.