29 C
Kochi
Sunday, September 19, 2021
Home Tags Biden

Tag: Biden

ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്; യുദ്ധത്തിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയല്ല പുതിയ ഇറാന്‍ പ്രതിനിധി റോബര്‍ട്ട് മാലി

വാഷിംഗ്ടണ്‍:ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായി മുന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മാലിയെ നിയമിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണയുമായി സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. മാലിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കടുക്കവെയാണ് വിഷയത്തില്‍ ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ് മുന്നോട്ട് വന്നത്.യുദ്ധത്തിലൂടെയല്ലാതെ നയതന്ത്ര പ്രാവീണ്യത്തിലൂടെ വിഷയങ്ങള്‍...

സൗദിയും യു എ ഇയുമായുള്ള ആയുധ വ്യാപാരം പുനഃപരിശോധിക്കാന്‍ ബൈഡന്‍

വാഷിംഗ്ടണ്‍:സൗദി അറേബ്യയ്ക്കും, യുഎഇക്കും ആയുധം വില്‍ക്കുന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയ ആയുധ വ്യാപാരം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ പറഞ്ഞു. അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അമേരിക്കയുടെ വിദേശനയത്തെ മുന്നോട്ട് നയിക്കുന്നതുമാണോ...

പ്രതീക്ഷകള്‍ പിഴച്ചപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍;ട്രംപ് പരീക്ഷിച്ച് പരാജയപ്പെട്ട തന്ത്രങ്ങള്‍ തന്നെയാണ് ബൈഡന്റേതും

ടെഹ്‌റാന്‍:ഇറാനെതിരായ ഉപരോധം ഉടന്‍ നീക്കില്ലെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇറാന്‍. 2015ലെ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതുവരെ ഇറാനേര്‍പ്പെടുത്തിയ ഉപരോധം നീക്കില്ലെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞത്. ജൂണില്‍ ഇറാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതില്‍...

വംശീയത അവസാനിപ്പിക്കാന്‍ നാല് പുതിയ പദ്ധതികളുമായി ബൈഡന്‍

വാഷിംഗ്ടണ്‍:ഇതര വംശജരോട് അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരെ ശക്തമായ നിലപാടുകളുമായി വീണ്ടും രംഗത്തെത്തിയികരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ദിവസം തന്നെ അമേരിക്കയില്‍ വ്യവസ്ഥാപിതമായ വംശീയത ഇല്ലാതാക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ പുതിയ നാല് കര്‍മപദ്ധതികള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്...

ട്രാൻസ്ജെൻഡറുകൾക്ക് യുഎസ് സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കി ജോ ബൈഡൻ

വാഷിങ്ടൺ:ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അമേരിക്കൻ സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കി പ്രസിഡന്‍റ് ജോ ബൈഡൻ. 2017ൽ പ്രസിഡന്‍റായി അധികാരമേറ്റ ഉടൻ ഡോണൾഡ് ട്രംപ് കൊണ്ടുവന്ന വിലക്കാണ് ബൈഡൻ റദ്ദാക്കിയത്.സൈനിക സേവനത്തിന് ലിംഗ വ്യത്യാസം തടസമാകരുതെന്ന് വിശ്വസിക്കുന്നതായും എല്ലാവരെയും ഉൾകൊള്ളുമ്പോഴാണ് അമേരിക്ക കൂടുതൽ കരുത്താർജിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി.

ബൈഡനോട് പാകിസ്താൻ;തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യ ഇന്നില്ല പുതിയ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി ‌തീരുമാനങ്ങളെടുക്കണം

ഇസ്‌ലാമാബാദ്:കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകത്ത് അനേകം മാറ്റങ്ങൾ സംഭവിച്ചുവെന്നും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി വേണം പുതിയ നയങ്ങളും ബന്ധങ്ങളും രൂപപ്പെടുത്തേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. "കഴിഞ്ഞ നാലുവർഷത്തിൽ ലോകം ഒരുപാട് മാറി. പാകിസ്താനും ഒരുപാട് മാറി. അതുകൊണ്ട് തന്നെ പുതിയ...

അഫ്​ഗാനിൽ താലിബാനുമായുള്ള ട്രംപിന്റെ ഡീൽ പുനഃപരിശോധിക്കാൻ ബൈഡൻ

വാഷിം​ഗ്ടൺ:താലിബാനുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെട്ട സമാധാനകരാർ പുനഃപരിശോധിക്കാൻ പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. താലിബാൻ അഫ്​ഗാനിൽ അക്രമാസക്തമായ പ്രവർത്തനങ്ങൾ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ബൈ‍ഡൻ നിർദേശം നൽകിയിരിക്കുന്നത് എന്നാണ് സൂചനകൾ. പ്രഡി‍ഡന്റിന്റെ സുരക്ഷാ ഉപ​ദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ ഇതുമായി ബന്ധപ്പെട്ട് അഫ്​ഗാൻ...

ബൈഡനുമായി മികച്ച ബന്ധം പുലർത്താനാകുമെന്ന് സൗദി അറേബ്യ

സൗദിഅറേബ്യ:പുതിയ അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ബൈഡനുമായി സൗദി അറേബ്യക്ക് മികച്ച ബന്ധം പുലർത്താനാകുമെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇറാനുമായി പുതിയ കരാറിലേക്ക് യുഎസും യൂറോപ്പും നീങ്ങിയാൽ സൗദിയും ചർച്ചയുടെ ഭാഗമാകും. യു എസുമായി ഇറാൻ ചർച്ചക്ക് സന്നദ്ധമാകുന്നത് പുതിയ സാഹചര്യത്തിൽ രക്ഷപ്പെടാനാണെന്നും വിദേശ...

സൈനികർക്ക് സുരക്ഷയ്ക്കായി പാർക്കിംഗ് ഏരിയ;മാപ്പ് പറഞ്ഞു ബൈഡൻ

വാഷിംഗ്ടണ്‍:പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികര്‍ക്ക് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജോ ബൈഡന്‍. താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സൈനികര്‍ക്ക് പരിസരത്തുള്ള പാര്‍ക്കിംഗ് ഏരിയയിലും മറ്റുമായി വെറും നിലത്ത് കിടക്കേണ്ടി വരികയായിരുന്നു. സൈനികര്‍ തറയില്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരിനെതിരെ വലിയ രോഷം പൊട്ടിപ്പുറപ്പെട്ടിരുന്നു....

ഗ്രീൻ കാർഡിനു പുതു പദ്ധതി; ഇന്ത്യയ്ക്ക് പ്രതീക്ഷ

വാഷിങ്ടൻ ഡിസി:യുഎസ് പ്രസിഡന്റായി ആദ്യദിനം കുടിയേറ്റസൗഹൃദ നടപടികൾക്കു മുൻഗണന ഉറപ്പാക്കി ജോ ബൈഡൻ. കുടിയേറ്റ വ്യവസ്ഥകൾ സമൂലം പുതുക്കിയുള്ള ഇമിഗ്രേഷൻ ബിൽ കോൺഗ്രസിനു വിട്ടതു കൂടാതെ 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലും 2 നിർദേശങ്ങളിലും ബൈഡൻ ഒപ്പിട്ടു. മാസ്ക് പ്രോത്സാഹിപ്പിക്കാനുള്ള ‘100 ദിന മാസ്ക് ചാലഞ്ച്’ ആയിരുന്നു ഇവയിൽ ആദ്യത്തേത്....