23 C
Kochi
Tuesday, September 28, 2021
Home Tags Bengaluru Drug Case

Tag: Bengaluru Drug Case

ദേഹാസ്വാസ്ഥ്യം: ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു:ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. കടുത്ത നടുവേദനയും ബിനീഷിനുണ്ടെന്നാണ് വിവരം.മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക്...

ബിനീഷിനെ വരിഞ്ഞുമുറുക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും 

ബെംഗളൂരു:ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു.കസ്റ്റഡിയിലുള്ള ബിനീഷിനെ രണ്ടാം ദിവസം  ഇഡി ചോദ്യം ചെയ്യുമ്പോഴാണ്  വൈകീട്ട്...
NIA to interrogate culprits in Bengaluru Drug case

ബംഗളുരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കും

 ബംഗളുരു:ബംഗളുരു ലഹരിമരുന്ന് കേസിലെ ബിനീഷ് കോടിയേരി അടക്കമുള്ള പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന. ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു നഗരത്തിൽ കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ മാസം കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു. നഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന...
IP Binu backs Bineesh Kodiyeri

ബിനീഷ് സിഗരറ്റ് പോലും വലിക്കില്ല; ഇത് രാഷ്ട്രീയ പകപോക്കൽ; ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ് വൈറൽ

ഏത് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാലും ബിനീഷ് കോടിയേരിയെ തങ്ങൾ ചേർത്തുപിടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഐപി ബിനു. ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറുകയായിരുന്നു ബിനീഷ് എന്ന് ബിനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിപിഐഎം...
Bineesh-Kodiyeri-fb

ബിനീഷിലൂടെ ഇഡിയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്ക്

ബെംഗളൂരു:ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കിയാണ് ബിനീഷ് കമ്പനികള്‍ തുടങ്ങിയത്. വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്....
ED questioning Bineesh Kodiyeri

ബിനീഷ് കോടിയേരി അറസ്റ്റിൽ

 ബംഗളുരു:ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻ‌ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ബിനീഷിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ബംഗളൂരുവിലെ സോണൽ ഓഫീസിൽ ചോദ്യം...

എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി:എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കു മരുന്നുമായി രണ്ടു പേരെ ആലുവയിൽ എക്സൈസ് പിടികൂടി. റാന്നി ഗവി സ്വദേശി ജോജോ, ഫോർട്ടുകൊച്ചി കൽവത്തി സ്വദേശി റംഷാദ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും നാൽപ്പത് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഒരു ഗ്രാം വീതം...

നടി സഞ്ജന ഗൽറാണിയുടെ ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി

ബെംഗളൂരു: ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും  ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി  വ്യക്തമാക്കിയിട്ടില്ലെന്നു സഞ്ജനയുടെ അഭിഭാഷകൻ വാദിച്ചു.ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വിഡിയോ കോൺഫറൻസിലൂടെ ഹാജരായ സഞ്ജന, തന്റെ രക്തസമ്മർദത്തിൽ ഇടയ്ക്കിടെ...

സ്വർണകടത്ത് കേസ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാം

കൊച്ചി:ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണകടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്.  സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ ടി റമീസിനെ കൂടാതെ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത്...

മയക്ക് മരുന്ന് കേസ്; അന്വേഷണം കൂടുതൽ മലയാളികളിലേക്ക്; ജിംറിൻ ആഷിയുടെ പങ്കിന് തെളിവുകൾ

കൊച്ചി:ലഹരിക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ പുറത്ത്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി അനൂപ് മുഹമ്മദ് ഒന്നാം പ്രതി അനിഘയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്‍റെ പേരുളളത്. അനിഘയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട്...