25 C
Kochi
Wednesday, December 1, 2021
Home Tags Alappuzha

Tag: Alappuzha

theft

ബെെക്കിലെത്തിയ യുവാക്കള്‍ മധ്യവയസ്കയുടെ മാല പൊട്ടിച്ചു

ആലപ്പുഴ:ആലപ്പുഴയില്‍ ഒരു മധ്യവയസ്കയുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്താണ് സംഭവം.ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്തെ പുളിക്കൻ വളവിലെ കടയിലെ ചേച്ചി യുടെ മാല പൊട്ടിക്കുന്ന ഇവരെ തിരിച്ചറിയുന്നത് വരെ ഷെയർ ചെയ്യുക എന്ന അടിക്കുറിപ്പോടെയാണ് വാട്സ് ആപ്പിലടക്കം സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.പട്ടാപ്പകലാണ്...
wedding alappuzha

കൊവിഡ് ബാധിച്ച് വരന്‍ ചികിത്സയിൽ; വധുവിന് താലിചാര്‍ത്തിയത് സഹോദരി

ആലപ്പുഴ:കൊവിഡ് ബാധിച്ച് ചികിത്സയിൽക്കഴിയുന്ന വരനുവേണ്ടി വധുവിന്‍റെ കഴുത്തില്‍ മിന്നുകെട്ടിയത്  സഹോദരി. ആലപ്പുഴ കറ്റാനത്താണ് ഈ വേറിട്ട വിവാഹം നടന്നത്. സ്വന്തം വിവാഹത്തിൽ സുജിത് പങ്കെടുത്തത് വീഡിയോകോൾ വഴിയാണ്.കട്ടച്ചിറ കൊച്ചുവീട്ടിൽ വടക്കതിൽ തങ്കമണി - സുദർശനൻ ദമ്പതിമാരുടെ മകൾ സൗമ്യയുടെ വിവാഹമാണു വരന്റെ സാന്നിധ്യമില്ലാതെ നടന്നത്. വരൻ ഓലകെട്ടിയമ്പലം...
Kerala Localbody election

അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം:കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു.നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ആലപ്പുഴയില്‍ ഒരു വോട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ബാലന്‍ ആണ് മരിച്ചത്.ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്....

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം

എറണാകുളം:സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ നഗരസഭ വാർഡ് ഹൗസിങ്ങ് കോളനി വാർഡിൽ ദാറുൽ റഹ്മാൻ മൻസിലിൽ ഫമിന (40), ചേർത്തല സ്വദേശി ലീല (77), പുന്നപ്ര വടക്ക് സ്വദേശി പുത്തൻ...

മൂന്നുദിവസത്തിനിടെ 92 പേര്‍ക്ക് കൊവിഡ്; തുമ്പോളിയില്‍ കർശനനിയന്ത്രണം

ആലപ്പുഴ: മൂന്നുദിവസത്തിനിടെ 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ തുമ്പോളിയില്‍ നിയന്ത്രണം കര്‍ശനമാക്കി. ഇന്ന് നാനൂറുപേരിൽ ആന്റിജന്‍ പരിശോധന നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തുമ്പോളി വാര്‍ഡിലെ 43 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ ഇരുനൂറുപേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 49 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍...

കൊവിഡ് രോഗികളുടെ ഫോൺ കോളുകൾ ശേഖരിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കൊവിഡ് പ്രതിരോധം കർശനമാക്കും. ഇതിന്‍റെ ഭാഗമായി രോഗികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനമായി. കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ ശേഖരിക്കുന്നത് കോണ്‍ടാക്ട് ട്രേസിങ് എളുപ്പമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാം...

നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു

ആലപ്പുഴ:ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി ജലമേള നടത്തുന്നത്. ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടര്‍...

ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി

ആലപ്പുഴ:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വാർധക്യസഹജമായ അസുഖത്തിനുള്ള ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയ്ക്ക്  മരണശേഷം രോഗം സ്ഥിരീകരിച്ചു.  79 വയസായിരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്നലെ മാത്രം മൂന്ന് കൊവിഡ് മരങ്ങളാണ് റിപ്പോർട്ട് ചെയ്തത്.  

ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത

തിരുവനന്തപുരം:സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത തുടരുന്നു. എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 97 പേര്‍ക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 34 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്നലെ മാത്രം...

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വയോധിക മരിച്ചു

ആലപ്പുഴ:ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്  ആണ് മരിച്ചത്. 96 വയസ്സായിരുന്നു. കഴിഞ്ഞ ആറാം തീയതി ബംഗളൂരുവില്‍ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കൊവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക്...