28 C
Kochi
Tuesday, September 28, 2021
Home Tags സ്വർണ്ണക്കടത്ത് കേസ്

Tag: സ്വർണ്ണക്കടത്ത് കേസ്

AKG Centre Thiruvanthapuram Pic (C) Janam TV

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ലക്ഷ്യം വെച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച്‌ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്‌ വ്യക്തമാകുന്നത്‌. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.കോടതിയില്‍ സമര്‍പ്പിച്ച മൊഴി...

ശിവശങ്കറിന് ഇന്ന് നിർണ്ണായകം; മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഇരു കേസുകളിലും ശിവശങ്കറിന്‍റെ അറസ്റ്റ് സിംഗിൾ ബഞ്ച് 23 വരെ തടഞ്ഞിരുന്നു. താൻ...

സ്വർണ്ണക്കടത്തിലെ എൻഫോഴ്സ്മെന്റ് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനു ജാമ്യം. കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ജാമ്യം. എന്നാൽ എൻ‌ഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കുന്നു എന്നുമാത്രമാണ് കോടതിവിധിയിലുള്ളത്. ഇതേ കേസ്സിൽ സന്ദീപ് നൽകിയ ജാമ്യഹർജിയിലും...

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളിൽ ഒരാൾക്ക് തീവ്രവാദബന്ധമുണ്ടെന്നുമാണ് എൻഐഎ കോടതിയിൽ പറഞ്ഞത്. ഇടപാടുകൾക്ക് തിയ്യതി വെച്ച് സരിത്ത് തയ്യാറാക്കിയ രേഖകളുടെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും...

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണോ ഡോളറാക്കി കടത്തിയത് എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വപ്നസുരേഷിനേയും മറ്റു...

ലൈഫ് മിഷൻ കേസ്; സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി

കൊച്ചി:   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കേസ്സിൽ സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി. കേസ് ഡയറി കോടതിയിൽ സമർപ്പിക്കാമെന്ന് സിബിഐ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ പരിശോധനയ്ക്ക് വേണ്ടിയാണ് ഡയറി കൈമാറിയത്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും യൂണിടാക്കും ഹർജി സമർപ്പിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതിനു ശേഷമായിരിക്കും അതിന്റെ വിധിയുടെ...

സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാൽ എൻഐഎ എടുത്ത കേസ്സുകൾ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന...

സ്വർണ്ണക്കടത്ത് കേസ്: എൽഡി‌എഫ് കൌൺസിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:   വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണം കടത്തിയ കേസിൽ എൽഡി‌എഫ് കൌൺസിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കൊടുവള്ളി നഗരസഭ കൌൺസിലർ കാരാട്ട് ഫൈസലിനെയാണ് കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് പുലർച്ചെ തിരച്ചിൽ നടത്തിയിരുന്നു. ഇയാളെ ഉച്ചയ്ക്ക് കൊച്ചിയിലേക്കു കൊണ്ടുപോകും.സ്വർണ്ണക്കടത്ത് കേസ്സുമായി ബന്ധപ്പെട്ട് സ്വർണ്ണവ്യാപാരകേന്ദ്രമായ കൊടുവള്ളിയിൽ മുൻപ്...

കോടതിയിൽ കുറ്റസമ്മതം നടത്താൻ തയ്യാറെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ

തിരുവനന്തപുരം:   കോടതിയിൽ കുറ്റം സമ്മതിക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സന്ദീപ് നായർ. മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താമെന്നും എന്നാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സന്ദീപ് നായർ എൻഐഎ കോടതിയിൽ അറിയിച്ചു. സിആർപിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവിട്ടു.കുറ്റസമ്മതം നടത്തിയതുകൊണ്ട് ശിക്ഷയിൽ ഇളവ്...

മുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണ്ണക്കള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനമെന്ന് ചെന്നിത്തല 

തിരുവനന്തപുരം:   ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണ്ണക്കള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനകരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സ്വന്തം ഓഫീസ്​ ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിക്ക്​ നാട്​ ഭരിക്കാൻ എങ്ങനെ സാധിക്കുമെന്നും ​പ്രതിപക്ഷ നേതാവ്​ ചോദിച്ചു. തന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. പ്രതിപക്ഷ നേതാവി​ന്റെ പ്രത്യേക മാനസികാവസ്ഥ കാരണമാണ്​...