27 C
Kochi
Wednesday, October 23, 2019
Home Tags ലോകസഭ തിരഞ്ഞെടുപ്പ്

Tag: ലോകസഭ തിരഞ്ഞെടുപ്പ്

വോട്ടെണ്ണലിന്റെ ആദ്യ നടപടികൾ തുടങ്ങി

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി ആദ്യ നടപടികള്‍ ആരംഭിച്ചു. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറന്നത്. തുടര്‍ന്ന് വന്‍ സുരക്ഷാ അകമ്പടിയോടെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് അടുത്ത നടപടി. അക്രമ സാദ്ധ്യതകള്‍ കണക്കിലെടുത്ത് കേന്ദ്രസേനയുടെയും,...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ബല്‍റാം

തൃത്താല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് തൃത്താല എം.എല്‍.എ, വി.ടി. ബല്‍റാം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് സീറ്റിനെച്ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. രാഹുല്‍ മുന്നോട്ടു വെയ്ക്കുന്ന...

ജനാധിപത്യവും ഫാസിസവും ഏറ്റുമുട്ടുമ്പോൾ

#ദിനസരികള് 6992019 ല്‍ വീണ്ടും, മോദി അധികാരത്തിലെത്തിയാല്‍ ഇനിയൊരു ഇലക്ഷന്‍ ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന ശ്രദ്ധിക്കുക. തന്റെ പ്രസംഗത്തിന്റെ കൊഴുപ്പുകൂട്ടുവാനുള്ള വെറും ചെപ്പടിവിദ്യയല്ല, മറിച്ച് സംഘപരിവാരത്തിന്റെ, ഹിന്ദുത്വ വാദത്തിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് സാക്ഷി മഹാരാജ് പ്രകടിപ്പിച്ചത്.ഇന്ത്യയിലെ മതഫാസിസ്റ്റുകള്‍ ഏറ്റവും അധികം വെറുക്കുന്നതും, അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നതും...

മുസ്ലിം വോട്ടര്‍മാരുടെ 25 ശതമാനവും വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത്, വോട്ടു ചെയ്യാന്‍ യോഗ്യതയുള്ള 11 കോടി മുസ്ലീങ്ങളിൽ, മൂന്നു കോടി പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്താണെന്നു കണ്ടെത്തല്‍. മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്റെ സ്ഥാപകനും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ വിദഗ്ദ്ധനുമായ ഖാലിദ് സെയ്ഫുല്ലയാണ് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മൂന്നാമത് നാഷനല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്....

ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഫറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സഖ്യചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയും, ഒമര്‍ അബ്ദുള്ളയും തമ്മില്‍ ഡല്‍ഹിയില്‍ വച്ച്‌ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാശ്മീരിലെ മൂന്നു സീറ്റുകളില്‍, കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കും. ജമ്മു മേഖലയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസിനെ പിന്തുണക്കും,...

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും നിരീക്ഷകരും പങ്കെടുക്കും. ഏഴു ഘട്ടങ്ങളിലായാണ്...

അഭിനന്ദൻ വർത്തമാന്റെ ചിത്രം പോസ്റ്ററിൽ; ബി.ജെ.പി. സ്ഥാനാർത്ഥിക്കു തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പാക്കിസ്ഥാനിൽ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രം ചേർത്ത രണ്ടു പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് ശർമ്മക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.പോസ്റ്റർ ഉടനെ പിൻവലിക്കണമെന്നും, പോസ്റ്റർ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കാനൊരുങ്ങി കമൽ ഹാസൻ

ചെന്നൈ: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ, പ്രശസ്ത നടൻ കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാൻ ബാറ്ററി ടോർച്ചിന്റെ പ്രതീകം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു കൊടുത്തിരുന്നു. തുടർന്ന് കമൽ ഹാസന്റെ പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന തിരക്കിലേക്ക് കടന്നിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും...

ത്രികോണ മത്സരത്തിൽ തിരുവനന്തപുരം പ്രവചനാതീതം

തിരുവനന്തപുരം: ഈ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കും. വിശ്വ പൗരനായി അറിയപ്പെടുന്ന ശശി തരൂർ മത്സരിക്കുന്നതുകൊണ്ടും, ബി.ജെ.പിക്കു കേരളത്തിൽ ഏറ്റവും സാധ്യതയുള്ള മണ്ഡലം ആയതുകൊണ്ടും ദേശീയ തലത്തിൽത്തന്നെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്ന മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.കോണ്‍ഗ്രസ് ഇതുവരെ...

ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചേക്കും

പട്‌ന:ബീഹാറില്‍ സീറ്റ് ചര്‍ച്ചയില്‍ അന്തിമ രൂപമാകാതെ പ്രതിപക്ഷ സഖ്യം. ഭരണകക്ഷിയായ ജെ.ഡി.യു-ബി.ജെ.പി. സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുമാസം പോലുമില്ലാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനം ഇനിയും വൈകിയാല്‍ തനിച്ചു മത്സരിക്കാനാണ് കോണ്‍ഗ്രസ്...