26 C
Kochi
Monday, September 21, 2020
Home Tags പ്രതിഷേധം

Tag: പ്രതിഷേധം

ജാമിയ സംഘർഷത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ്

ഡൽഹി:   ജാമിയ മിലിയ സര്‍വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡൽഹി പോലീസിനെതിരായ പരാതി ഡൽഹി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.2019 ഡിസംബർ 15 നാണ് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ...

ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ഡൽഹി:   ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. ആരോ​ഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.ഒരു മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്.  എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത...

യുഎസ്സില്‍ പ്രതിഷേധം കനക്കുന്നു; വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള ഗാന്ധി പ്രതിമ നശിപ്പിച്ചു

വാഷിങ്ടണ്‍: വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ നശിപ്പിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന്റെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് പ്രതിമ നശിപ്പിച്ചതെന്നാണ് വിവരം. സംഭവത്തില്‍ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ജോര്‍ജ് ഫ്ലോയിഡിനെ കൊന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം എട്ടാം...

ബൈബിളുമേന്തിയുള്ള ട്രംപിന്റെ ദേവാലയ സന്ദർശത്തിനെതിരെ ആർച്ച് ബിഷപ്പ്

വാഷിംഗ്‌ടൺ:   ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ശക്തമായി തുടരുന്നു. എന്നാൽ, രാജ്യത്തെ പ്രതിഷേധങ്ങൾക്കിടയിൽ ബൈബിളുമേന്തി ജോണ്‍ പോള്‍ രണ്ടാമന്‍ ദേശീയ ദേവാലയം സന്ദര്‍ശിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇപ്പോൾ വാഷിങ്ടൺ കാത്തലിക് ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഡി ഗ്രിഗറി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.പ്രസിഡന്റിന്റെ നടപടി...

ജോര്‍ജ് ഫ്ലോയിഡിന്റെ നീതിയ്ക്കായി മുറവിളി, യുഎസ്സിലെ പ്രതിഷേധം ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്

വാഷിങ്ടണ്‍:   അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യുഎസ്സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസത്തിലേക്ക്. 40 ഓളം നഗരങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് അറിയിച്ചു. വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ രാത്രി ഉണ്ടായത്...

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു

വാഷിങ്ടൺ:   ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ്‌ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ നീതിയ്ക്കായുള്ള പ്രക്ഷോഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തു​മ്പോള്‍ യുഎസ്സിലെ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ തെ​രു​വി​ലു​ള്ള​ത്. കൊവി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റം വ​ൻ റാ​ലി​ക​ളാണ് അമേരിക്കന്‍ തെരുവില്‍ അരങ്ങേറുന്നത്. പ്രതിഷേധം കനത്തതോടെ യുഎസിലെ 40 നഗരങ്ങളില്‍...

അമേരിക്കയിൽ കലാപം പടരുന്നു; 26 നഗരങ്ങളിൽ കർഫ്യൂ

വാഷിംഗ്ടൺ ഡിസി:   ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് അതിക്രത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം വ്യാപിച്ച പശ്ചാത്തലത്തില്‍ യുഎസ്സിലെ 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റതായും...

മംഗളുരുവിൽ വൻ പ്രതിഷേധവുമായി അതിഥിത്തൊഴിലാളികൾ; റെയിൽവേ സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം

ബെംഗളുരു: നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം കർണാടക സർക്കാർ പിൻവലിച്ചെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല.രാവിലെ മുതൽ ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുളള നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി മംഗളൂരു...

പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ വനിതകള്‍ പ്രതിഷേധിച്ചു

എറണാകുളം:കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി വനിതാ കൂട്ടായ്മ . പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെയാണ് എന്‍എഫ് െഎഡ്ല്യൂ  വൈസ് സെക്രട്ടറി കമല സദാനന്ദന്റെ നേത്യത്വത്തിൽ വനിതകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.കേന്ദ്ര സർക്കാരിനെതിരെയും മോദിക്കെതിരെയും കടുത്ത ഭാഷയിൽ മുദ്രാവാക്യങ്ങളുയർത്തിയാണ് വനിതകൾ ഇന്ന് തെരുവിലിറങ്ങിയത്. പാചക വാതക വില വർദ്ധന...

കാനറ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിൽ; ഔട്സോഴ്സിങ്ങിനെ തുടർന്ന്

എറണാകുളം:   കാനറ ബാങ്ക് ജീവനക്കാർ എറണാകുളം റീജണൽ ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി. ബാങ്കിലെ ചെക്ക് ബുക്ക്, അപേക്ഷാ ഫോറങ്ങൾ, മറ്റു സ്റ്റേഷനറികൾ എന്നിവയുടെ അച്ചടിയും വിതരണവും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാനവ്യാപകമായി റീജണൽ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തിയത്. ഈ...