25 C
Kochi
Sunday, September 19, 2021
Home Tags ധനസഹായം

Tag: ധനസഹായം

കൊവിഡ് ബാധിക്കുന്ന പോലീസുകാര്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ച് ഡല്‍ഹി പോലീസ്

ന്യൂ ഡല്‍ഹി: ഡല്‍ഹിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം ഒരു ലക്ഷത്തില്‍ നിന്ന് പതിനായിരം രൂപയായി  കുറച്ചു. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ഡല്‍ഹി പോലീസ് തന്നെയാണ് എന്നതുമാണ് തീരുമാനത്തിന് പിന്നില്‍. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം...

ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: കൊവിഡ് പാക്കേജിന്റെ ഭാഗമായി ഇതുവരെ ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കു നല്‍കാന്‍ നിശ്ചയിച്ച 1000 രൂപയുടെ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഇന്നലെ വിതരണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതാണ്.സമ്പന്നര്‍ അടക്കം പട്ടികയില്‍ കടന്നു കൂടിയെന്ന വിവാദത്തിനു പിന്നാലെ...

കൊറോണ: ലോകബാങ്ക് നൂറു കോടി ഡോളർ അടിയന്തിര ധനസഹായം നൽകും

ജനീവ:   കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു.രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും, ലാബ് പരിശോധനയ്ക്കും, മാസ്ക്, ഗ്ലൌസ് തുടങ്ങിയ സംരക്ഷണവസ്തുക്കൾ സംഭരിക്കാനും, പുതിയ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനും ഈ സഹായം ഉതകും.

കേരളത്തിന് പ്രളയ ധനസഹായമില്ല, ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം

ന്യൂ ഡല്‍ഹി: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം...

കെഎസ്ആര്‍ടിസിക്ക് 10 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുനന്തപുരം:കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം നല്‍കാന്‍ അധികമായി പത്തുകോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ ഈ മാസം സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ സഹായം 25 കോടി രൂപയായി.കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരം പുതിയ ബസ് വാങ്ങാന്‍ തീരുമാനിച്ചതോടെ വാടക ബസുകളുടെ ടെന്‍ഡര്‍ റദ്ദാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്....

പ്രളയബാധിതർക്കും കുടുംബത്തിനും സഹായം

തിരുവനന്തപുരം:  കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലു ലക്ഷം രൂപയാണ് ഇവർക്കു നൽകുക. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും, പ്രളയബാധിതർക്ക് അടിയന്തിരസഹായമായി പതിനായിരം രൂപയും നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും പതിനായിരം രൂപ അനുവദിച്ചിരുന്നു.അടിയന്തിരസഹായം...

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു ധനസഹായം

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുബത്തിനു ധനസഹായം നല്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ, നേരത്തെ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ ജപ്തിനടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിച്ചു. വിളനാശം മൂലം 2015 മുതല്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കു നല്‍കി വരുന്ന ധനസഹായം, നിലവിലുള്ള തുകയുടെ 100 ശതമാനം വര്‍ദ്ധിപ്പിച്ചു. 2018 പ്രളയത്തില്‍...

‘പണി’ കിട്ടുമെന്നുറപ്പായതോടെ ചിറ്റിലപ്പിള്ളി കീഴടങ്ങി; വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കും

കൊച്ചി:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡില്‍ നിന്നും, വീണു പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന്, അഞ്ചു ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മാര്‍ച്ച്‌ ഒന്നിനു ഹാജരാക്കണമെന്ന് ഫൗണ്ടേഷന്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വീഗാലാന്‍ഡില്‍...