Fri. Apr 19th, 2024
തിരുവനന്തപുരം:

തലസ്ഥാനനഗരിയിലെ കോവളത്ത് ഓടിക്കൊണ്ടിരിക്കവേ കെ എസ് ആർ ടി സി ബസ്സിലുണ്ടായിരുന്ന സ്കൂൾ കുട്ടികൾ തെറിച്ചു പുറത്തേക്ക് വീണു. അധികയാത്രക്കാരുമായി നീങ്ങിയ വണ്ടിയുടെ തിക്കിലും തിരക്കിലും വാതിൽ തുറന്നതായിരുന്നു അപകടത്തിന് വഴി വച്ചത്. വാതിലിനരികെ പിടിച്ചു നിന്നിരുന്ന വിദ്യാർത്ഥികളാണ് പുറത്തേക്ക് തെറിച്ച് വീണത്.

തിരുവനന്തപുരം മോഡൽ സ്കൂളിലെ രണ്ട് വിദ്യാ‍ർത്ഥികളാണ് ബസ്സിന്റെ തിരക്കിനാൽ പുറത്തേക്ക് വീണത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം മോഡൽ സ്കൂളിലെ ഷംനാദ്, അർഷാദ് എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. ഇതിൽ, 18 കാരനായ ഷംനാദിന്റെ കാലിന് പൊട്ടലുണ്ട്. മറ്റൊരു വിദ്യാർത്ഥിയായ പതിനാല് കാരൻ അർഷാദിന് വലിയ പരുക്കുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *