25 C
Kochi
Thursday, September 23, 2021
Home Tags ജോസ് കെ മാണി

Tag: ജോസ് കെ മാണി

ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം:   ജോസ് കെ മാണിയുടെ ഇടതുപക്ഷപ്രവേശനത്തെ വിമർശിച്ച് മുൻ ‌മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. നാലു ദശാബ്ദത്തോളം യു ഡി എഫിന്റെ ഭാഗമായിരുന്ന കെ എം മാണി സാർ യുഡി‌എഫിന്റെ ഉയർച്ചയിലും താഴ്ചയിലും...

ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവയ്ക്കും

കോട്ടയം: എല്‍ഡിഎഫില്‍ ചേരുന്നതിന്‍റെ ഭാഗമായി ജോസ് കെ മാണി  രാജ്യസഭ എം പി സ്ഥാനം രാജിവെയ്ക്കും.“വിജയത്തിനും പരാജയത്തിനും ഒപ്പം നിന്ന മാണി സാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്. കോൺഗ്രസ്സിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്....

ജോസ് കെ മാണി ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിയ്ക്കും

കോട്ടയം:   രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി ഇന്നു രാവിലെ പതിനൊന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. ഇടതുമുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് വിശദീകരിക്കും. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്നു രാവിലെ 9 മണിക്ക് നടക്കും.ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം. അതിൽ...

ജോസ് കെ മാണിയുടെ മുന്നണിപ്രവേശനതീരുമാനം വെള്ളിയാഴ്ചയ്ക്കകം

കോട്ടയം:   ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയാം. ഇടതുമുന്നണിയിലേക്കാണ് പോവുക. ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം. അതിൽ പാലാ ആണ് പ്രധാനം. രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജിവെച്ചേക്കും.

ജോസ്‌ കെ മാണിയുടെ എല്‍ഡിഎഫ്‌ പ്രവേശനം: സിപിഐ അയയുന്നു, തടസങ്ങള്‍ നീങ്ങുന്നു

കൊച്ചി:കേരള കോണ്‍ഗ്രസ്‌ (മാണി) ഗ്രൂപ്പിലെ ജോസ്‌ കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ്‌ പ്രവേശനത്തിന്‌ വഴിയൊരുങ്ങുന്നു. മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ത്തിരുന്ന സിപിഐ നിലപാടില്‍ അയവ്‌ വരുത്തിയതോടെ തടസങ്ങള്‍ നീങ്ങുകയാണ്‌. 'യുഡിഎഫ്‌ വിട്ടാല്‍ ജോസ്‌ കെ മാണി തെരുവിലാകില്ല' എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറഞ്ഞതോടെ...

തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം

കോട്ടയം:   തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുമെന്നും എന്‍ ജയരാജ് എംഎല്‍എ  പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

കോട്ടയം:   യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക് ഉടനില്ലെന്ന് ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍ക്ക് പ്രകോപനപരമായ മറുപടി പാടില്ലെന്ന...

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണം; ജോസ് പക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ് 

കോട്ടയം:   കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് ജോസ് വിഭാഗത്തിന് കത്ത് നല്‍കി. പ്രസിഡന്റ് സ്ഥാനം എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ്...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണം; അന്ത്യശാസനവുമായി പിജെ ജോസഫ് 

ഇടുക്കി:കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പിജെ ജോസഫിന്റെ അന്ത്യശാസനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണമെന്നാണ് ജോസ് കെ മാണിയോട് അദ്ദേഹം കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പിജെ ജോസഫ് അറിയിച്ചു. ഇത്...

രണ്ടില വീണ്ടും ജോസഫിന്; ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

കോട്ടയം: രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.നേരത്തെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പിജെ ജോസഫിനാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്...