25 C
Kochi
Wednesday, September 30, 2020
Home Tags കൊറോണ

Tag: കൊറോണ

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്തുനൽകും.സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണം. രോഗവ്യാപനത്തിന്റെ ഗുരുതരസ്ഥിതി ജനങ്ങളെ അറിയിക്കണം. ഇപ്പോൾ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കണം. രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതി തുടർന്നാൽ ഇനിയുള്ള...

ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം കൊവിഡ് ബാധിതർ

ന്യൂഡൽഹി:   ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 60,74,703 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 82,170 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കൊ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. 1,039 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്....

രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

ന്യൂഡൽഹി   രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതർ പതിനെണ്ണായിരവും തമിഴ്നാട്ടിൽ തൊണ്ണൂറ്റി നാലായിരവും  കടന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ തൊള്ളായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് പരിശോധനകൾ അടിയന്തരമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി.

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം 

മഞ്ചേരി:   സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസ്സായിരുന്നു.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സന്തോഷ് ട്രോഫി മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട്. മെയ് 21നാണ് കുടുംബത്തോടൊപ്പം ഹംസക്കോയ മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയത്.ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിന്...

പാലക്കാട് നിരീക്ഷിണത്തിലിരിക്കെ മരിച്ച വയോധികയ്ക്ക് കൊവിഡ്

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.എന്നാൽ മരണശേഷം അയച്ച സാംപിൾ പോസിറ്റീവായതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം രേഖപ്പെടുത്തിയത്. മെയ്...

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു

ന്യൂയോർക്ക്:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം ഇന്നലെ പുതിയതായി 21,000 കൊവിഡ് കേസുകളും 700ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. ബ്രസീലിൽ...

ലോകത്ത് കൊവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു 

ന്യൂഡല്‍ഹി:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ട് ലക്ഷത്തി അറുപത്തി ഏഴായിരത്തി നാനൂറ്റി ഏഴായി. ആകെ മരണം മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്നായി ഉയര്‍ന്നു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.കൊവിഡ് ബാധിതരില്‍ രണ്ടാം...

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് 79 മലയാളികൾ, കൂടുതൽ മരണം യുഎഇയിൽ

യുഎഇ:   ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.  ഇതിൽ യുഎഇയിലാണ് മലയാളികൾ കൂടുതലായി മരിച്ചത്. ആറ് ​ഗൾഫ് രാജ്യങ്ങളിലായി കൊവിഡ് മരണം...

മുംബൈയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

മുംബൈ:   കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ലോക്ഡൗണ്‍ നീട്ടി. തീവ്രബാധിത മേഖലകളില്‍ മേയ് 31 വരെ ലോക്ഡൗണ്‍ തുടരും.പുനെ, മാേലഗാവ്, ഔറംഗബാദ് മേഖലകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കും. മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,602 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,019 പേര്‍ മരിച്ചു. ഇന്നലെ മുംബൈയില്‍...

വ്യാജവാർത്ത: ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർ കൊറോണവൈറസ് ബാധിതർ

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു പുറത്തിറങ്ങുകയും അയൽക്കാരെ സന്ദർശിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. “തീവ്രബാധിതമേഖലയായി പ്രഖ്യാപിച്ച ജഹാംഗീർപുരിയിൽ നിന്നും ഒരേ സമുദായത്തിൽ നിന്ന് 26 പേർക്ക് കൊറോണവൈറസ്...