31 C
Kochi
Wednesday, August 12, 2020
Home Tags കേന്ദ്ര സർക്കാർ

Tag: കേന്ദ്ര സർക്കാർ

ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികൾക്ക് മാത്രമെന്ന് കെജ്രിവാള്‍

ഡൽഹി:   ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാൻ അനുമതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ...

ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം; ഇന്ന് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തും

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ശക്തമായ ആവശ്യം പരിഗണിച്ച് ഇന്ന് മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും കേന്ദ്രത്തിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുക. ആരാധനാലയങ്ങൾ തുറന്നാലും സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കർശനമായി ഉറപ്പാക്കുമെന്നാണ് സംസ്ഥാന സർക്കാർ...

പൊതുഗതാഗതം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം:   സംസ്ഥാനത്തിനകത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനസര്‍വീസ് അനുവദിക്കണമെന്നും സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിന് അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളോട് 15ന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെ തന്നെ ജില്ലകൾക്കുള്ളിൽ...

പ്രവാസികളുടെ മടക്കം മെയ് 7 മുതൽ, യാത്രാക്കൂലി സ്വയം വഹിക്കണം

ന്യൂ ഡല്‍ഹി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശം...

കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം ഫലം കാണുന്നു; അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റിന് 85 ശതമാനം സബ്സിഡി

ന്യൂഡല്‍ഹി:  നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് യാത്രാചാർജ്ജ് ഈടാക്കുന്നത് വിവാദമായതോടെ തീരുമാനം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 85ശതമാനം തുക കേന്ദ്രവും ബാക്കി 15 ശതമാനം തുക സംസ്ഥാനവും സബ്സിഡിയായി നൽകാനാണ് ആലോചനയെന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന നിര്‍ധനരായവരുടെ യാത്രാച്ചെലവ്...

കുടിയേറ്റക്കാ‍രായ തൊഴിലാളികൾക്ക് വേതനം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കെ, കുടിയേറ്റക്കാരായ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഒരാഴ്ചയ്ക്കുള്ളിൽ ഉറപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകരായ ഹർഷ് മന്ദറും അഞ്ജലി ഭരദ്വാജും സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രീം കോടതി പ്രതികരണം തേടി.ജസ്റ്റിസ്സുമാരായ എൽ...

തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കും 

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ട വോട്ട്, കള്ളവോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണു നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവശ്യ പ്രകാരമാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  ഇതിനായി തിരഞ്ഞെടുപ്പു കമ്മിഷന്...

കൊറോണ വൈറസ് ബാധ; മരണം 100 കടന്നു

ചൈന: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 100 കടന്നു.2700 ഓളം ആളുകൾക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 ആളുകൾക്ക് വൈറസ് ബാധ ഏറ്റിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് കഴിയുന്നത്ര ആളുകളെ ഒഴിപ്പിക്കാൻ ആണ് കേന്ദ്ര തീരുമാനം. ഇതിനായി ചൈനയുടെ സഹായം...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഡികെ ശിവകുമാര്‍

കൊച്ചി:   ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ നിയമത്തെ ആയുധമാക്കി മാറ്റുമെന്ന കാര്യം കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരേ ഹൈബി ഈഡൻ എംപി നയിച്ച...

കേന്ദ്രം കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളകുതേയ്ക്കുകയാണ്; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോടിയേരി

കൊച്ചി:   പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം കേരളത്തെ തഴഞ്ഞതിലെ വിശദീകരണം രാജ്യത്തിന് നല്‍കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിയ്ക്കുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.പ്രളയദുരന്തത്തിനുള്ള നഷ്ടപരിഹാരം...