24 C
Kochi
Saturday, November 27, 2021
Home Tags ആക്രമണം

Tag: ആക്രമണം

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്.കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന തരത്തിൽ വാട്സാപ്പിൽ പ്രചാരം...

ജെ‌എൻ‌യു അക്രമം: പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നടന്ന എബിവിപി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിലാണ് വിദ്യാർത്ഥികളെ കാണാൻ പ്രിയങ്ക എത്തിയത്.https://twitter.com/srinivasiyc/status/1213872319699046406

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ നടപടി

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇര്‍ഫാന്‍ ഹബീബിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമമുണ്ടായത്

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു.പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റുന്നതും,  ശാരീരികമായി ഉപദ്രവിക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തിന്റെയും,ജനാധിപത്യത്തിന്റെയും നേരെയുള്ള കടന്നു കയറ്റമാണന്ന് എഡിറ്റേഴ്സ് ഗിൽഡ് ഇറക്കിയ പത്രക്കുറുപ്പിൽ വ്യക്തമാക്കുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമരങ്ങൾ...

ബംഗ്ലാദേശ്: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ 25 വർഷം മുമ്പ് ആക്രമിച്ച കേസിൽ 9 പേർക്ക് വധശിക്ഷ; 25 പേർക്ക്...

ധാക്ക:  25 വർഷം മുമ്പ്, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, അവരെ ആക്രമിച്ചതിന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ 9 പ്രവർത്തകർക്ക് വധശിക്ഷയും, 25 പേർക്കു ജീവപര്യന്തം തടവും നൽകാൻ, ബംഗ്ലാദേശിലെ ഒരു കോടതി, ബുധനാഴ്ച ഉത്തരവിട്ടതായി ഫസ്റ്റ്‌പോസ്റ്റ് (Firstpost) റിപ്പോർട്ടു ചെയ്തു. അഡീഷണൽ സെഷൻസ് ജഡ്ജി...

ഗുരുഗ്രാമില്‍ ഇറച്ചിക്കടകള്‍ക്കു നേരെ ആക്രമണം; ഹിന്ദുസേനയുടെ രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഗുരുഗ്രാമില്‍, ചൈത്ര നവരാത്രി ആഘോഷത്തിന്റെ പേരില്‍ ഇറച്ചിക്കടകള്‍ക്ക് നേരെ അക്രമം. കടകള്‍ ബലമായി അക്രമിച്ച് അടപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാകേഷ്, പ്രമോദ് സിംഗ് എന്നീ ഹിന്ദുസേനാ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ബലമായി ചിക്കന്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെയുള്ള...

നടിയെ ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ തീരും: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി.ഗൂഢാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവിറക്കിയത്. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ടാണെന്നും അതിനു നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി...

കാശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്: നവ്‌ജ്യോത് സിംഗ് സിദ്ദു

ചണ്ഡിഗഢ്:കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആയിരുന്നു ഇദ്ദേഹം. എത്രകാലം ഇങ്ങനെ ജവാന്‍മാര്‍ മരിച്ചുകൊണ്ടിരിക്കുമെന്ന് സിദ്ദു ചോദിച്ചു.പുല്‍വാമയില്‍ ഉണ്ടായത് ഭീരുക്കള്‍ നടത്തിയ ആക്രമണമാണ്. അതിനെ അപലപിക്കുന്നു....

സി പി ഐ എം പ്രവര്‍ത്തകനെതിരെ ആക്രമണം: 6 പേര്‍ക്കു തടവുശിക്ഷ

പറവൂര്‍: സി.പി.ഐ (എം) പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ക്കു തടവുശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്കു 10 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും, അഞ്ചും ആറും പ്രതികളായവര്‍ക്കു ഏഴുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപവീതം പിഴയും വിധിച്ചു. പറവൂര്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്‌ജി...