28 C
Kochi
Tuesday, September 28, 2021
Home Tags അ​തി​ർ​ത്തി

Tag: അ​തി​ർ​ത്തി

ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്

ഡൽഹി:   ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തർക്ക വിഷയം ഇന്ന് ഇന്ത്യയുടേയും ചൈനയുടെയും നിർണായക സൈനികതല യോഗത്തിൽ ചർച്ച ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മ്മാണം ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍...

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ്

വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട് ഏംഗല്‍. രാജ്യങ്ങളുടെ അതിര്‍ത്തി സംബന്ധിക്കുന്ന വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. കരുത്താണ് ശരി...

ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് കെജ്രിവാള്‍ 

ന്യൂഡല്‍ഹി:   ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിര്‍ത്തികള്‍ തുറക്കണോ എന്ന കാര്യത്തില്‍ കെജ്‌രിവാള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായവും തേടിയിട്ടുണ്ട്.അതേസമയം, രാജ്യതലസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പടക്കം...

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക 

ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈനീസ് ഭീഷണി നേരിടാൻ...

അതിര്‍ത്തിയില്‍ സംഘര്‍ഷം; നയതന്ത്രതല ചർച്ച ഊർജ്ജിതമാക്കി ഇന്ത്യ

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനിടെ അതിർത്തിയിലെ സംഘർഷം ഇന്ത്യയ്ക്ക് വൻതലവേദനയാകുന്നു.  ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈന രംഗത്തു വന്നതിനു ശേഷമുള്ള തർക്കം തീർക്കാൻ സൈനിക, നയതന്ത്രതല ചർച്ച ഊർജ്ജിതമാക്കി. ചൈനയും നേപ്പാളും സംയുക്ത നീക്കം നടത്തുന്നതായാണ് ഇന്ത്യയുടെ വിലയിരുത്തൽ.ഗൽവൻ താഴ്വരയിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിൽ പുതിയ തർക്കം ഉന്നയിച്ചുള്ള...

കേരള-കർണ്ണാടക അതിർത്തി വിഷയം; മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തി

കാസർകോട്:   കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ. കേരളത്തിലേക്കുള്ള അതിർത്തി കർണ്ണാടക അടച്ച വിഷയത്തിൽ ധാരണയായി എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് മെഡിക്കൽ സംഘത്തിനെ...

കർണ്ണാടക അതിർത്തി വിഷയം; കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി:   കേരള-കർണ്ണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ കേരളം നൽകിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കേസ് തീർപ്പാക്കിയേക്കുമെന്നാണ് സൂചന. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം...

നിലപാടിൽ അയഞ്ഞ് കർണ്ണാടക; കാസർകോട് അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വേണ്ടി തുറക്കും

കാസർകോട്:   അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനു പിന്നാലെ നിലപാടിൽ അയഞ്ഞ് കർണ്ണാടക സർക്കാർ. കാസർകോട്-മംഗലാപുരം അതിർത്തി രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു. മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ ഈ ഡോക്ടര്‍ പരിശോധിക്കും.നില അതീവ ഗുരുതരമാണെങ്കില്‍ ഡോക്ടറുടെ അനുമതിയോടെ അതിര്‍ത്തി കടത്തി വിടുമെന്നാണ് കർണ്ണാടകയുടെ നിലപാട്. അതിർത്തി...

കൊറോണ: അതിർത്തികൾ അടയ്ക്കാൻ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി:   അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൌകര്യവുമൊരുക്കി അവർ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കാൻ പറയാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ തൊഴിൽ നഷ്ടപ്പെട്ട അനേകായിരം തൊഴിലാളികൾ പല സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് കൂട്ടത്തോടെ തിരിച്ചുപോകുകയാണ്.ലോക്ക്ഡൌൺ നിയന്ത്രണം ലംഘിച്ച്...

അതിർത്തി അടച്ച് ഇന്ത്യ; ബംഗ്ലാദേശിൽ കുടുങ്ങി കാശ്മീരി വിദ്യാർത്ഥികൾ

ന്യൂഡൽഹി:   കൊറോണ വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിയ്ക്കാനായി അതിർത്തികൾ അടച്ച് എല്ലാ അന്താരാഷ്ട്ര വിമാനസർവ്വീസുകളും താത്കാലികമായി നിർത്തിവച്ചതിനാൽ ബംഗ്ലാദേശിലെ ഒരു കൂട്ടം കാശ്മീർ വിദ്യാർത്ഥികൾ രാജ്യത്തിന്റെ അതിർത്തിക്ക് സമീപം കുടുങ്ങിക്കിടക്കുകയാണെന്ന് ഗ്രേറ്റർ കാശ്മീർ റിപ്പോർട്ട് ചെയ്തതായി മറ്റൊരു മാധ്യമം റിപ്പോർട്ടു ചെയ്തു.ബംഗ്ലാദേശിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികൾ കാശ്മീരി...