Sun. Jan 12th, 2025

നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ അന്തരിച്ചു

  ചേലക്കര: നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ (90 വയസ്സ്) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ ലഭിച്ചിട്ടുണ്ട്. തനതുലാവണം, വന്നന്ത്യേ കാണാം, ചക്ക, മോഹനസുന്ദരപാലം എന്നിവയാണ് മറ്റു…

കെ ആര്‍ മീരയ്ക്ക്, ഖേദപൂര്‍‌വ്വം

#ദിനസരികള്‍ 657 പ്രിയപ്പെട്ട കെ ആര്‍ മീരയ്ക്ക്, സംഘപരിവാരം നടത്തിയ രണ്ടാം ഗാന്ധിവധത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തിക്കൊണ്ടുള്ള താങ്കളുടെ കുറിപ്പ് വായിച്ചു. ഗാന്ധിജിയെന്നോ മഹാത്മാ എന്നോ നാം വിളിക്കുന്ന അഹിംസാവാദിയായ ഒരു മനുഷ്യന്റെ വധം പുനരാവിഷ്കരിക്കുക വഴി അവര്‍ ഉന്നം വെയ്ക്കുന്നത്,…

നാടകയാത്രയുമായി നാടകഗ്രാമം വീണ്ടും ഗ്രാമങ്ങളിലേക്ക്

കോഴിക്കോട്: നാടകങ്ങള്‍ ഓര്‍മ്മയാകുന്ന കാലത്ത് നാടകങ്ങളുടെ പ്രതാപകാലത്തെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടകഗ്രാമം കൂട്ടായ്മ. കഴിഞ്ഞ 19 വർഷക്കാലമായി ഗ്രാമങ്ങളിലെ നാടകക്കൂട്ടായ്മയിലൂടെ, വേരറ്റുപോവുന്ന നാടകസൗഹൃദങ്ങളെ കൂട്ടിയിണക്കി നാടകാവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് നാടകഗ്രാമം. നാടകാവതരണങ്ങൾ, തിയേറ്റർ എൻറിച്ച്മെന്റ് പ്രോഗ്രാം, നാടകപ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ, നാടകപ്രവർത്തകർക്കായുള്ള…

പാലക്കാട് ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷൻ ചാലിശ്ശേരിയിൽ

പാലക്കാട്: ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പോലീസ് സ്റ്റേഷനായി ചാലിശ്ശേരി. ചാലിശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളും നാഗലശ്ശേരിയുടെ ചില ഭാഗങ്ങളും ചേർന്നതാണ് ചാലിശ്ശേരി സ്റ്റേഷൻ. പദ്ധതി നടപ്പാകുന്നതോടെ കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളും അവർക്കുവേണ്ട നിയമസഹായവും സ്റ്റേഷനിലൂടെ ലഭ്യമാകും. കേരള പോലീസിന്റെ ചിൽഡ്രൻ ആൻഡ്‌ പോലീസ്…

നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ പി വി അന്‍വര്‍ തുടരും

തിരുവനന്തപുരം: ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികള്‍ക്ക് ചെവികൊടുക്കാതെ പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി പുനഃസംഘടിപ്പിച്ചു. അൻവറിന്റെ ചീങ്കണ്ണിപ്പാലയിലെ തടയണ, വിവാദ വാട്ടര്‍ തീം പാര്‍ക്ക് എന്നിവയെല്ലാം നിയമനടപടി നേരിടുന്നതിനിടെയാണ് പി.വി.അന്‍വറിനെ നിലനിര്‍ത്തി പരിസ്ഥിതി സംബന്ധിച്ച നിയമസഭ…

നദി മലിനീകരണം: സംസ്ഥാന സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ

ന്യൂഡൽഹി: കേരളത്തിലെ നദികളിലെ വര്‍ദ്ധിക്കുന്ന മലിനീകരണത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിര്‍ദ്ദേശവുമായി ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ണ്ണായക ഉത്തരവ്. കരമനയാര്‍, പെരിയാര്‍, തിരൂര്‍, പൊന്നാനി നദി മലിനീകരണവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സര്‍ക്കാരിനെയും മലിനീകരണ നിയന്ത്രണ…

ജനാധിപത്യപ്രതിരോധങ്ങളും പരിവാർതന്ത്രങ്ങളും

#ദിനസരികള്‍ 656 ഡോ. കെ. എന്‍ പണിക്കര്‍, ഹിന്ദുവര്‍ഗ്ഗീയതയെ ഫാഷിസം എന്നു വിളിക്കാമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ്, “വര്‍ഗ്ഗീയതയില്‍ നിന്ന് ഫാഷിസത്തിലേക്ക്” എന്ന ലേഖനം ആരംഭിക്കുന്നത്. വര്‍ഗ്ഗീയത രണ്ടു വിശ്വാസപ്രമാണങ്ങള്‍ തമ്മിലുള്ള ഇടംതിരിയലുകളാണെങ്കില്‍ ഫാഷിസം അടക്കി ഭരിക്കലുകളെയാണ് അര്‍ത്ഥമാക്കുന്നതെന്നതുകൊണ്ട് മതവര്‍ഗ്ഗീയത ഫാഷിസമാകുന്നില്ല എന്നൊരു…

എന്‍ഡോസള്‍ഫാന്‍: അമ്മമാരും കുഞ്ഞുങ്ങളും അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു

  തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ദുരന്തബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്. 2012 ലും 2013…

ബി ടെക്ക് (സിവിൽ) ഉള്ളവർക്ക് തൊഴിലവസരങ്ങൾ

തൃശ്ശുർ: B – Tech (Civil) വിജയിച്ച് തൊഴിൽ അന്വേഷിക്കുന്നവർക്ക് നമ്മുടെ ജില്ലയിലെ പഞ്ചായത്തുകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. Rashtriya Grama Swaraj Abhiyan (RGSA) പദ്ധതികളുടെ നിർവ്വഹണത്തിന് എഞ്ചിനീയർമാരായാണ് നിയമനം. പ്രതിമാസം 25000 രൂപയാണ് വേതനം.…

അട്ടപ്പാടി: രണ്ട് ആദിവാസി യുവാക്കളെ തമിഴ്‌നാട് പോലീസ് മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്‌: പുതൂര്‍ പഞ്ചായത്തിലെ ഊരടം ഊരിലെ മണികണ്ഠന്‍, വിനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ യുവാക്കള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട്ടിലെ കിണ്ണക്കരയിലേക്ക് അരിവാങ്ങാന്‍ പോയ തങ്ങളെ പോലീസ് വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന്…