പി.എസ്.സി പരീക്ഷയെഴുതുന്നവര്‍ക്ക് ക്ലാസ്സ് നല്‍കി രണ്ടാം ക്ലാസ്സുകാരി വൈഗ
ആലപ്പുഴ: പി.എസ്.സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ക്ലാസ് നല്‍കി രണ്ടാം ക്ലാസുകാരി ശ്രീവൈഗ അജയ്. തെല്ലും ആശങ്കയില്ലാതെയാണ് വൈഗ ബിരുദധാരികള്‍ക്ക് പി.എസ്.സി ക്ലാസ്സെടുക്കുന്നത്. ഒരു മണിക്കൂറിലധികം വൈഗ ക്ലാസ്സെടുക്കും. 7000 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മറക്കാത്ത വിധത്തില്‍ തലച്ചോറില്‍ ഭദ്രമാക്കിയ കരുത്തിലാണ് ക്ലാസ്സെടുക്കുന്നത്.…