Thu. Apr 18th, 2024
കൊല്ലം:

വനഭൂമിയില്‍ നിന്ന് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ആദിവാസികുടുംബങ്ങളെ ഒഴിപ്പിക്കുന്ന പ്രശ്‌നമില്ലന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുള്ളതും, പാട്ട വ്യവസ്ഥ ലംഘിച്ചിട്ടുള്ളതുമായ പാട്ട ഉടമകളോട് ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ഹാരിസണിന്റെ കാര്യത്തില്‍, അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യവും സര്‍ക്കാരിനു പരിഗണിക്കേണ്ടതുണ്ട്. മരം മുറിച്ചാല്‍ മാത്രമേ ഭൂമി ഉപയോഗപ്പെടുത്താന്‍ സാധിക്കൂ. അതിനാലാണ്, സര്‍ക്കാര്‍ നിയന്ത്രണത്തില്‍, മരംമുറി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *