Thu. Nov 14th, 2024

വീടുപണി പൂര്‍ത്തിയാകും മുമ്പ് ദളിത് കുടുംബത്തെ കുടിയിറക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടി

പേരാമ്പ്ര: വീടുവെക്കാൻ വായ്പയെടുത്ത ദളിത് കുടുംബത്തെ, പണി പൂർത്തിയാവും മുമ്പെ വീട്ടിൽനിന്ന് പുറത്താക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ, നിർമ്മാണത്തൊഴിലാളിയായ കൈപ്രം കുന്നമംഗലത്ത് സുനിൽകുമാറും (42) കുടുംബവുമാണ്‌ ജപ്തി നടപടിയെത്തുടർന്നു കുടിയിറക്കപ്പെട്ടത്.  ശനിയാഴ്ച വൈകീട്ട്, കമ്പനി അധികൃതർ…

വയനാട്: വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തം തുടരുന്നു

വയനാട്: വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ അഞ്ചു ദിവസമായുള്ള കാട്ടു തീ തുടരുന്നു. നീലഗിരി ജൈവമണ്ഡലത്തിനു കീഴില്‍വരുന്ന ബന്ദിപ്പൂര്‍-മുതുമല കടുവാസങ്കേതങ്ങളിലും, ഇതിനോടു ചേര്‍ന്നുകിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിലുമാണ് കാട്ടു തീ വ്യാപകമാകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം വേനലിന്റെ തുടക്കത്തില്‍ത്തന്നെ ഇവിടെ കാട്ടു തീ…

ലോകത്തിലെ “നിധി”കള്‍

#ദിനസരികള് 679 മനോഹരമായ പുസ്തകം. വായനയ്ക്കെടുക്കുമ്പോള്‍ത്തന്നെ ഒരു തണുപ്പു വന്നു തൊടുന്ന അനുഭൂതി. അത്തരത്തിലുള്ള ഒന്നാണ് സുരേഷ് മണ്ണാറശാല എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലോകത്തിലെ നദികള്‍ എന്ന പുസ്തകം. ഈ പുസ്തകം, നിങ്ങള്‍ വാങ്ങിക്കണമെന്നും, വായിക്കണമെന്നും വരുന്ന തലമുറകള്‍ക്കു…

നെസ്റ്റ് ഗാര്‍ഡ് ഉപകരണത്തില്‍ രഹസ്യ മൈക്ക് ഉണ്ടെന്നു സമ്മതിച്ച് ഗൂഗിൾ

കാലിഫോർണിയ: ഉപഭോക്താക്കളുടെ സ്വകാര്യത ചോർത്തുന്നതു സംബന്ധിച്ചു ഫേസ്ബുക്ക്, വാട്‌സാപ്പ്, ടിക് ടോക് പോലുള്ള പല മുന്‍നിര കമ്പനികളും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ, ഗൂഗിളിനെക്കുറിച്ചും ഒരു ആരോപണം വന്നിരിക്കുന്നു. വീടുകളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ നെസ്റ്റ് ഗാര്‍ഡ് ഉപകരണത്തില്‍ രഹസ്യ മൈക്ക്…

ഉദ്ഘാടന ദിവസം തന്നെ ഇലക്ട്രിക് ബസ് കട്ടപ്പുറത്ത്

ആലപ്പുഴ: തിരുവനന്തപുരം – എറണാകുളം എ സി ഇലക്ട്രിക് ബസ്, ഉദ്ഘാടന ദിവസം തന്നെ കട്ടപ്പുറത്തായി. എറണാകുളത്തേക്കു പോയ ബസ് ബാറ്ററി ചാര്‍ജ്ജു തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജംഗ്‌ഷനു സമീപം നിന്നുപോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജ്ജർ പോയിന്റ് ഇല്ല. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ്…

ഫെമിനിസം ചിലർക്ക് ഷോക്ക് ആവുന്നുവോ?

  പലരും ഫോർവേഡ് ചെയ്തുകിട്ടിയ ഒരു കാർട്ടൂണിനെപ്പറ്റി എഴുതണമെന്ന് കുറച്ചു ദിവസമായി വിചാരിക്കുന്നു. അത് ആദ്യം അയച്ചുതന്ന സുഹൃത്ത് പറഞ്ഞത് കെ.എസ്.ഇ.ബിയിലെ ഒരു സീനിയർ എഞ്ചിനീയർ ഇതു പ്രചരിപ്പിക്കുന്നു എന്നാണ്. മറ്റൊരാൾ തന്റെ കോളേജിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രഫസറായ ഒരാൾ…

കാസർകോട് പെരിയ നവോദയ സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് എച്ച്1 എൻ1

കാസർകോട്: പെരിയ ജവഹർ നവോദയ സ്കൂളിലെ ആറു വിദ്യാർത്ഥികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 67 വിദ്യാർത്ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. സ്കൂളിലെ നാലു പെൺകുട്ടികൾ, ഒരു ആൺകുട്ടി, ഇവിടുത്തെ വാർഡൻ എന്നിവർക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 16 മുതൽ…

കൊച്ചിയിലെ വിഷപ്പുക: അപകടസാധ്യത ഒഴിവായി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെത്തുടര്‍ന്നുണ്ടായ വിഷപ്പുകയില്‍ അപകടസാധ്യത ഒഴിവായെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വിദഗ്ദ്ധർ. ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഉള്‍പ്പെട്ട മാലിന്യക്കൂമ്പാരം രണ്ടു ദിവസത്തിലധികം കത്തിയപ്പോള്‍ ഗുരുതരമായ വാതകങ്ങളാണ്…

ബന്ധുനിയമന വിവാദം: ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തോടെ വിവാദത്തിലായ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. മന്ത്രി, ബന്ധുവിനായി മാറ്റം വരുത്തിയെന്നാരോപണമുയർന്ന അതേ യോഗ്യതകളാണ്, ഇക്കുറിയും ജനറൽ മാനേജർ തസ്തികയ്ക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. മൂനു…

ജൈവമാലിന്യ സംസ്‌കരണത്തിന് ചിലവു കുറഞ്ഞ മാര്‍ഗങ്ങളുമായി ശുചിത്വ മിഷന്‍

കോഴിക്കോട്: സ്ഥലപരിമിതിയുള്ളവര്‍ക്ക്, ഗാര്‍ഹിക മാലിന്യങ്ങള്‍ ചെലവു കുറഞ്ഞ രീതിയിലൂടെ സംസ്കരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ശുചിത്വമിഷന്‍ സ്റ്റാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയിലാണ്, പ്രധാന ഗാര്‍ഹിക ജൈവ മാലിന്യ സംസ്‌കരണ ഉപാധികളും,…