Thu. Apr 25th, 2024
കോഴിക്കോട്:

കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ വിവിധ കുടുംബശ്രീ കഫേ- കാറ്ററിങ്ങ് ടീമുകളെ സംയോജിപ്പിച്ചു കൊണ്ട് രൂപം നല്‍കിയ വിഭവശ്രീ ഓണ്‍ലൈന്‍ കഫേ യൂണിറ്റിന് തുടക്കം കുറിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.

ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുഡ് സ്‌ക്രീനിങ്ങില്‍ 115 യൂണിറ്റുകളില്‍ നിന്നായി 200 ല്‍പരം വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഏപ്രില്‍ 10 മുതല്‍ വിഭവശ്രീ പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി ഏപ്രല്‍ ആദ്യ വാരത്തില്‍ സെന്‍ട്രലൈസ്ഡ് കിച്ചണ്‍ ആരംഭിക്കും. നാല് വനിതാ ഷെഫുമാരാണ് കിച്ചണ്‍ നിയന്ത്രിക്കുക. നഗരത്തിന്റെ 10 കി.മീറ്റര്‍ ചുറ്റളവിലാണ് ഓണ്‍ലൈന്‍ സര്‍വ്വീസ് ലഭ്യമാക്കും. വീട്ടമ്മമാരുടെ രുചികരമായ എല്ലാ ഇനങ്ങള്‍ക്ക് പുറമെ ഷുഗര്‍ ഫ്രീ ഭക്ഷണങ്ങളും ഹോസ്പിറ്റല്‍ ഭക്ഷണങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും. ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കുന്നതിന് പുറമേ സെന്‍ട്രലൈസ്ഡ് കിച്ചണില്‍ നിന്ന് വാങ്ങാനും സൗകര്യമുണ്ടാകും. കൂടാതെ ആദ്യ ഘട്ടത്തില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നതിനായി അഞ്ചു വനിതകള്‍ സര്‍വ്വീസ് നടത്തും.

ഡെപൂട്ടി മേയര്‍ മീരാദര്‍ശക് അദ്ധ്യക്ഷത വഹിച്ചു. വിഭവശ്രീയുടെ ലോഗോ മേയര്‍ സബ് കലക്ടര്‍ വിഘ്നേശ്വരിക്കും ബ്രോഷര്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അനിതാ രാജന്‍ അസിസ്റ്റന്റ് കലക്ടര്‍ കെ.എസ്.അഞ്ജുവിനു നല്‍കി പ്രകാശനം ചെയ്തു.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി.ബാബുരാജ്, എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി ബിനു ഫ്രാന്‍സിസ്, അഡീഷണല്‍ സെക്രട്ടറി സാജു, കുടുംബശ്രീ അസി.മിഷന്‍ കോ-ഓഡിനേറ്റര്‍മാരായ ടി.ഗിരീഷ് കുമാര്‍, പി..എം ഗിരീഷന്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്. സുചിത്ര, സി.സി.എസ് ചെയര്‍പേഴ്സണ്‍മാരായ എന്‍. ജയഷീല, ഒ.രജിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *