Sat. Sep 21st, 2024

പ്രോ വോളി: ചെന്നൈ സ്പാർട്ടൻസിനു കിരീടം; കാലിക്കറ്റിനു കണ്ണീരോടെ മടക്കം

ചെന്നൈ: കാലിക്കറ്റ് ഹീറോസിനെ തോൽപ്പിച്ച ചെന്നൈ സ്പാർട്ടൻസ് പ്രഥമ പ്രോ വോളിബോൾ കിരീടം ചൂടി. തോൽവി അറിയാതെ ഫൈനൽ വരെ മുന്നേറിയ കാലിക്കറ്റ് ഹീറോസിനെ, ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കു തകർത്തുകൊണ്ടായിരുന്നു, സ്വന്തം കാണികൾക്കു മുന്നിൽ ചെന്നൈ കപ്പ് ഉയർത്തിയത്. സ്കോർ 15–11,…

പ്രവാസികൾക്ക് അനുഗ്രഹമായി നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പർ

ബഹറിൻ: ലോകത്ത് എവിടെനിന്നും വിളിക്കാവുന്ന, നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പർ നിലവിൽ വന്നു. ദിവസവും ആയിരത്തിലധികം പ്രവാസികളാണ് ഈ നമ്പറിലേക്ക് വിളിച്ച്, തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 00918802012345 എന്ന ടോൾ ഫ്രീ നമ്പറിലേക്ക്…

ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍

പാക് പഞ്ചാബ്: ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സർക്കാർ. പാക് പഞ്ചാബിലെ ബഹാവൽപൂരിലാണ് ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ സർക്കാർ ഏറ്റെടുത്തു. ജെയ്ഷെ ക്യാംപസിനുള്ളിൽ 600 വിദ്യാർഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ…

ലോക കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം: മുൻ ക്രിക്കറ്റ് താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ലോകകപ്പിൽ ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫഡിലാണ് ഇന്ത്യാ-പാക് മത്സരം നടക്കേണ്ടത്. 25000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഈ മത്സരം കാണാന്‍…

ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നത് ഇന്ത്യൻ സർവീസുകളെ ബാധിക്കും

ദുബായ്: ദുബായ് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ അടച്ചിടുന്നു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് നല്ലൊരു ഭാഗം സർവീസുകൾ മാറ്റിയായിരിക്കും പകരം സംവിധാനം ഒരുക്കുന്നത്. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ അര മണിക്കൂർ ഇടവിട്ടു…

മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി പാഴ്‌സലായി അയച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം

തൃശൂര്‍: സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പിച്ചതിന്റെ പേരില്‍, യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പൊലീസ് കേസ്സെടുത്തതോടെ, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, വാഴപ്പിണ്ടി അയയ്ക്കല്‍ സമരം, പ്രവര്‍ത്തകര്‍ വേഗത്തിലാക്കി. തൃശ്ശൂരിലെ പ്രകടനത്തിനു ശേഷം, സ്പീഡ് പോസ്റ്റോഫീസിലെത്തിയാണ്, ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി പാഴ്‌സല്‍ സമരം നടന്നത്. എന്നാല്‍ സമരത്തെ…

കരിമണല്‍ ഖനനം: ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: അനധികൃത കരിമണല്‍ ഖനനം നടക്കുന്ന ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍, സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദ്ദേശം. നിയമസഭാ സമിതിയുടെ പരിസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും, തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും…

കാശ്മീര്‍ അനുകൂല പോസ്റ്റര്‍: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ വിട്ടു

മലപ്പുറം: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കു നേരെ ആക്രമണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോളേജ് ക്യാംപസ്സിൽ പോസ്റ്റര്‍ പതിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന പ്രിൻസിപ്പലിന്റെ…

തൊഴിലാളികളുടെ മക്കൾക്കായി സൗജന്യ സിവിൽ സർവ്വീസ് സെന്റർ; പുതിയ ചുവടുവെപ്പുമായി കിലെ

കോഴിക്കോട്: കേരളത്തിലെ അംസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രവുമായി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയീസ്(കിലെ.) ഇതിനായുള്ള അപേക്ഷ സ്വീകരിക്കാൻ നടപടിയായെന്നും കിലെ ചെയർമാൻ വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. സാധാരണക്കാരന്റെ മക്കളേയും, സിവിൽ സർവ്വീസിന്…

കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി

മലപ്പുറം: ഇന്ത്യന്‍ കായികരംഗത്തിന് മഹത്തായ സംഭാവനകളാണ് കാലിക്കറ്റ് സര്‍വകലാശാല നല്‍കിയിട്ടുള്ളതെന്നും ഇവിടത്തെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏഴ് കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഗോള്‍ഡന്‍ ജൂബിലി അക്വാറ്റിക് കോംപ്ലക്സ്…