Mon. Nov 18th, 2024

കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിനെ സഹായിക്കാന്‍ ബി.ജെ.പി. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു…

ലോകത്തിലെ 156 രാജ്യങ്ങളിൽ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലാന്റ്; 140 ാം സ്ഥാനത്ത് ഇന്ത്യ

ഹെൽസിങ്കി: ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ആളുകൾ ഫിൻലാന്റുകാരാണെന്ന് പുതിയ സർവ്വേ. കഴിഞ്ഞ വർഷത്തെ കണക്കിലെടുപ്പിലും ഫിൻലാന്റ് തന്നെയായിരുന്നു മുന്നിൽ. കഴിഞ്ഞ വർഷത്തെക്കാൾ ഏഴ് സ്ഥാനങ്ങൾ പിന്നിലായി 140 ാം സ്ഥാനത്താണ് ഇന്ത്യയുടെ റാങ്കിങ്. 2018 ൽ ഇന്ത്യ 133 ാം സ്ഥാനത്തായിരുന്നു.…

നീരവ് മോദിയുടെ അറസ്റ്റ് ഭരണനേട്ടമായി മുതലെടുക്കാൻ ബി.ജെ.പി; തടയിട്ട് കോൺഗ്രസ്

ന്യൂഡൽഹി : 14000 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റു ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാൻ ബി.ജെ.പി. ശ്രമം. “ഒളിവിൽ പോകാൻ കഴിഞ്ഞേക്കും പക്ഷേ രാജ്യത്തിന്റെ ചൗക്കിദാറിൽ (കാവൽക്കാരൻ) നിന്നു രക്ഷപ്പെടാൻ നിങ്ങൾക്കു…

ഡി.ജി.പി. ജേക്കബ്‌ തോമസ്‌ ചാലക്കുടിയില്‍ മത്സരിക്കും

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന, ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഐ.പി.എസ്. സ്ഥാനം…

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ്സ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നടപടി. കേസ്…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സാമൂഹിക മാധ്യമങ്ങൾക്കു പെരുമാറ്റച്ചട്ടം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമൂഹിക മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമായി. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഫേസ്ബുക്ക് , ട്വിറ്റര്‍, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ ഉള്‍പ്പടെ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളും അനുവദിക്കുന്നതല്ല. അത്തരം ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാൽ, ഉടനടി…

ചൗക്കിദാര്‍ എന്ന പദപ്രയോഗത്തിനെതിരെ സി.ഐ.ടി.യു.

ന്യൂഡൽഹി: കാവലാള്‍ എന്ന് അര്‍ത്ഥമുളള ചൗക്കിദാര്‍ എന്ന പദപ്രയോഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളെ തടയണമെന്ന് സി.ഐ.ടി.യു. തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ചൗക്കിദാര്‍മാരുടെ യഥാര്‍ത്ഥ ജീവിതം ദുരിതപൂര്‍ണമാണ് എന്ന കാര്യം ഓര്‍മ്മിപ്പിച്ച് സിഐടിയു വൈസ് പ്രസിഡന്റ് ജെ.എസ്. മജുംദാര്‍, തിരഞ്ഞെടുപ്പ്…

കലാഭവൻ മണി നന്മയുടെ സന്ദേശം പകർന്ന വ്യക്തിയെന്ന് ബെന്നി ബെഹനാൻ

ചാലക്കുടി: സമൂഹത്തില്‍ സൗഹാര്‍ദ്ദമുണ്ടാക്കുകയും, നന്മയുടെ സന്ദേശം പകരുകയും ചെയ്ത വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍. സ്ഥാനാര്‍ത്ഥി പര്യടനത്തിനായി ചാലക്കുടിയില്‍ എത്തിയ ബെന്നി ബഹനാന്‍ കലാഭവന്‍ മണിയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രളയകാലത്ത് മണിയുണ്ടായിരുന്നെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍…

ഹരിയാനയിൽ കോൺഗ്രസ്സിനു വിജയസാദ്ധ്യത

ഹരിയാന: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ തൂത്തുവാരിയത് ബി.ജെ.പിയായിരുന്നു. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്. കോണ്‍ഗ്രസിന് ജയസാധ്യത വര്‍ദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ…

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മക്കള്‍ നീതി മയ്യം

ചെന്നൈ: കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മത്സരിക്കാന്‍ തനിക്ക്…