Fri. Apr 19th, 2024
കൊച്ചി:

എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ചടങ്ങില്‍ വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി. മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി കണ്‍വീനറുമായ ആര്‍.എസ്. ശശികുമാറാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണ്ണര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. രാജീവിന് വോട്ട് അഭ്യര്‍ത്ഥിക്കുവാന്‍ വേദിയൊരുക്കി നല്‍കിയ വിസിയും രജിസ്ട്രാറും സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായാണ് പരാതി.

ചട്ട ലംഘനം നടത്തിയ വി.സി, രജിസ്ട്രാര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കെതിരെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജിവിനെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സിഇഒയ്ക്ക് നല്‍കിയ പരാതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി അധ്യാപകരോടും ജീവനക്കാരോടും വിദ്യാര്‍ഥികളോടും പി. രാജീവ് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്‍റെ ശബ്ദരഖ കൂടി പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

പുതുതായി നാമനിര്‍ദേശം ചെയ്യപ്പെട്ട സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നുവെന്ന പേരിലാണ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ആ വേദിയിലേക്ക് പി. രാജീവിനെ ക്ഷണിച്ചതനുസരിച്ച്‌ വേദിയിലെത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *