Fri. Sep 20th, 2024

സൈബര്‍ശ്രീ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതിവികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്‌കർ ഭവനില്‍ ഏപ്രിലിൽ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. നാലുമാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍…

ഭക്ഷണവും ചികിത്സയും ലഭിക്കാത്ത വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഭക്ഷണവും ചികിത്സയും ലഭിക്കാതെ വൈദ്യുതിയില്ലാത്ത വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന ഭാസ്‌കരനെ അംഗീകൃത വൃദ്ധസദനത്തില്‍ പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് സാമൂഹികനീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹൻദാസ് ഉത്തരവു നല്‍കിയത്. കൊയിലാണ്ടി ഉള്ളിയേരി എനമ്പിലാശ്ശേരി സ്വദേശി ഭാസ്‌കരനെ…

ലോകസഭാ തിരഞ്ഞെടുപ്പ്: പാരിതോഷികങ്ങള്‍ കൈമാറുന്നത് ശിക്ഷാര്‍ഹം

കോഴിക്കോട്: വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡുകളെയും, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ…

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ്…

എസ്.എസ്.എല്‍ .സി. ഉത്തരക്കടലാസ്സുകള്‍ റോഡരികില്‍ നിന്നു കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി

കോഴിക്കോട്: ഇന്നലെ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകള്‍, കായണ്ണ അങ്ങാടിക്കു സമീപം റോഡരികില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തി. സ്‌കൂൾ ജീവനക്കാരന്‍ പരീക്ഷ പേപ്പര്‍ തപാല്‍ വഴി അയയ്ക്കാനായി കൊണ്ടു പോകുമ്പോള്‍ ബൈക്കില്‍ നിന്നു വീണുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഓഫീസ് അറ്റന്‍ഡ്…

അവിശ്വസനീയ തിരിച്ചുവരവോടെ യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ടൂറിൻ: ഫുട്ബോൾ കളത്തിൽ ചരിത്രം കുറിച്ച മറ്റൊരു തിരിച്ചുവരവിൽ, അത്‍ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി യുവെന്റസ് എഫ് സി, ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം മൈതാനത്തു നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുവെയുടെ വിജയം.ആദ്യപാദത്തില്‍ 2-0ന്…

ഓസീസിനെതിരെ ഏകദിന പരമ്പര കൈവിട്ടു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു ആശങ്ക

ന്യൂഡൽഹി: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു കടുത്ത ആശങ്കകൾ സമ്മാനിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പരയും സ്വന്തമാക്കി. നേരത്തെ ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യയെ 35 റണ്‍സിനാണു ഓസ്‌ട്രേലിയ തോൽപ്പിച്ചത്. അഞ്ചു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആദ്യ…

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചലച്ചിത്രത്തിനു പുറമെ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പരയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പര പ്രഖ്യാപിച്ച് ഓൺലൈൻ ചലച്ചിത്ര വിതരണ സ്ഥാപനമായ ഇറോസ് നൗ. ഏപ്രിൽ മാസം മുതൽ പരമ്പര ലഭ്യമാക്കുവാനാണ് ഇറോസിന്റെ ലക്ഷ്യം. പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മേയ് 19 വരെ നടക്കാനിരിക്കെയാണ്…

മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം

ജിദ്ദ: മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം നടപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. മക്കയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,435 ടൂറിസം സ്ഥാപനങ്ങളുണ്ട്. കൂടാതെ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,303 ഹോട്ടലുകളും 132 റെസിഡൻഷ്യൽ യൂനിറ്റുകളും മക്കയിലുണ്ട്.…

സന്ദർശക ബാഹുല്യം കണക്കിലെടുത്ത് ഗ്ലോബൽ വില്ലേജ് ഒരാഴ്ച കൂടി നീട്ടി

ദുബായ്: സന്ദർശകരുടെ എണ്ണം വർദ്ധിച്ചതിനാൽ “ദുബായ് ഗ്ലോബൽ വില്ലേജ്” ഒരാഴ്ച കൂടി നീട്ടാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ 13 ആണ് ഗ്ലോബൽ വില്ലേജ് സീസൺ-23 അവസാനിക്കേണ്ട ദിവസം. നേരത്തെ, ഗ്ലോബൽ വില്ലേജ് കാലാവധി നീട്ടേണ്ടതുണ്ടോ എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാഞ്ഞിരുന്നു. ഒന്നര…