Tue. Sep 17th, 2024

ചൗക്കിദാര്‍ എന്ന പദപ്രയോഗത്തിനെതിരെ സി.ഐ.ടി.യു.

ന്യൂഡൽഹി: കാവലാള്‍ എന്ന് അര്‍ത്ഥമുളള ചൗക്കിദാര്‍ എന്ന പദപ്രയോഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളെ തടയണമെന്ന് സി.ഐ.ടി.യു. തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ചൗക്കിദാര്‍മാരുടെ യഥാര്‍ത്ഥ ജീവിതം ദുരിതപൂര്‍ണമാണ് എന്ന കാര്യം ഓര്‍മ്മിപ്പിച്ച് സിഐടിയു വൈസ് പ്രസിഡന്റ് ജെ.എസ്. മജുംദാര്‍, തിരഞ്ഞെടുപ്പ്…

കലാഭവൻ മണി നന്മയുടെ സന്ദേശം പകർന്ന വ്യക്തിയെന്ന് ബെന്നി ബെഹനാൻ

ചാലക്കുടി: സമൂഹത്തില്‍ സൗഹാര്‍ദ്ദമുണ്ടാക്കുകയും, നന്മയുടെ സന്ദേശം പകരുകയും ചെയ്ത വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍. സ്ഥാനാര്‍ത്ഥി പര്യടനത്തിനായി ചാലക്കുടിയില്‍ എത്തിയ ബെന്നി ബഹനാന്‍ കലാഭവന്‍ മണിയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രളയകാലത്ത് മണിയുണ്ടായിരുന്നെങ്കില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍…

ഹരിയാനയിൽ കോൺഗ്രസ്സിനു വിജയസാദ്ധ്യത

ഹരിയാന: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ തൂത്തുവാരിയത് ബി.ജെ.പിയായിരുന്നു. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്. കോണ്‍ഗ്രസിന് ജയസാധ്യത വര്‍ദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ…

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മക്കള്‍ നീതി മയ്യം

ചെന്നൈ: കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മത്സരിക്കാന്‍ തനിക്ക്…

പി.സി. ജോർജ് പത്തനംതിട്ടയിൽ മത്സരിക്കാനുള്ള തീരുമാനം മാറ്റി

പൂഞ്ഞാർ: പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പി.സി. ജോർജും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിയും പിൻവാങ്ങി. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും, ഒന്നേമുക്കാല്‍ ലക്ഷം വോട്ടിനു ജയിക്കുമെന്നും ജോര്‍ജ്‌ അവകാശപ്പെട്ടിരുന്നു. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനും വിളിച്ചിരുന്നു. എന്നാൽ നാടകീയമായ നീക്കങ്ങളിലൂടെ കോൺഗ്രസ്സ് നേതാക്കൾ…

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം സി.ബി.ഐ. കോടതിയിയിലാണ് വിചാരണ. കേസിലെ മുഴുവന്‍ പ്രതികളോടും വിചാരണയില്‍ ഹാജരാകാന്‍ സി.ബി.ഐ. കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ.…

വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കോഴിക്കോട്: സി.പി.എമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും തന്റെ വോട്ട്…

വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ. മുരളീധരൻ

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരന്‍. വടകരയില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് തനിക്കുള്ളത്, അതിന് നല്ല പിന്തുണ…

സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍

ഉധംപൂർ, കാശ്മീർ: മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. കൊല നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലാകുന്നത്. ബുധനാഴ്ച രാത്രി കാശ്മീരിലെ ഉധംപൂര്‍ സി.ആര്‍.പി.എഫ്. ക്യാമ്പിലായിരുന്നു സംഭവം. തര്‍ക്കത്തിനിടെയാണ് അജിത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ…

പാർട്ടി ഓഫീസിൽ പീഡനം : തിരഞ്ഞെടുപ്പ് കാലത്ത് സി.പി. എം. പ്രതിരോധത്തിൽ

പാലക്കാട് : പാലക്കാട് ജില്ലയിലെ മണ്ണൂർനഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പീഡനക്കേസ് ആയതോടെ തിരഞ്ഞെടുപ്പു കാലത്തു സി.പി.എം. പ്രതിരോധത്തിൽ. സി.പി.എമ്മിന്റെ ചെറുപ്പളശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചാണ് താൻ പീഡനത്തിനിരയായി ഗർഭിണി ആയതെന്നു യുവതി മൊഴി നൽകിയതു തിരഞ്ഞെടുപ്പ്…