Fri. Sep 20th, 2024

വഴികാട്ടി മാത്രമല്ല, വിവിധ പരിപാടികളെക്കുറിച്ച് അറിയാനും ഇനി ഗൂഗിൾ മാപ്പ് സഹായിക്കും

യാത്രകളിൽ വഴികാട്ടി ആയിട്ടായിരുന്നു ഗൂഗിൾ മാപ്പ് നമ്മളെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാലിനി മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾ കൂടെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ സാധിക്കും. ഉപയോക്താക്കൾ പങ്കെടുക്കുകയോ നടത്താനോ പോകുന്ന പരിപാടികൾ ഇവിടെ ആഡ് ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം…

ആദായനികുതി ഇളവു നേടാൻ ഒരാഴ്ച കൂടി സമയം

തൊഴിൽ ഉടമയ്ക്ക് നികുതി ഇളവിനുള്ള രേഖകളെല്ലാം സമർപ്പിച്ചു കഴിഞ്ഞതിന് ശേഷവും, പിടിക്കാവുന്ന ടി.ഡി.എസ്. പിടിച്ചും കഴിഞ്ഞും ഈ സാമ്പത്തിക വർഷം ആദായനികുതി ഇളവുകൾ നേടാൻ ഒരാഴ്ച കൂടി സമയമുണ്ട്. ലഭിക്കാനുള്ള നികുതി ഇളവുകളുടെ പരിധിയിൽ ഏതെങ്കിലും ഉപയോഗിക്കാതെ അവശേഷിക്കുന്നുണ്ടെങ്കിൽ, -ആവശ്യമായ പണം…

‘അപൂർണ്ണ വിരാമങ്ങൾ’ – അഷിത അന്തരിച്ചു

തൃശ്ശൂർ: മലയാളത്തിലെ പ്രമുഖ സാഹിത്യകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഈയിടെ സ്വന്തം വീട്ടിൽ ചെറുപ്പകാലത്ത് അനുഭവിച്ച ആക്രമണങ്ങളെക്കുറിച്ച് കഥാകാരി മനസ്സ് തുറന്നിരുന്നു.

ആലത്തൂരിലെ ദളിത് സ്ഥാനാർത്ഥിയെ അപഹസിച്ച ദീപ നിശാന്ത് വീണ്ടും വിവാദത്തിൽ

തൃശൂർ: ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സവർണ്ണതയിൽ പൊതിഞ്ഞ പരിഹാസവുമായി തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്ത്. ഇത്തവണ സംവരണമണ്ഡലമായ ആലത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും കലാ രംഗത്തു കൂടി കഴിവ്…

കോഴിക്കോട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവർക്ക് എന്നും ഒരു പ്രഹേളികയാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. അവിടെ നടക്കുന്ന പഞ്ചായത്ത് /കോർപറേഷൻ / നിയമസഭാ എന്ന് വേണ്ട സഹകരണ ബാങ്ക് ഭരണസമിതികൾ ഉൾപ്പടെ ഏതു തിരഞ്ഞെടുപ്പുകളിലും എല്ലാകാലത്തും വ്യക്തമായ മേൽക്കൈ ഇടതുമുന്നണിക്കാണ്. പക്ഷെ ലോക്സഭാ…

അജ്ഞാത ഫണ്ടുകൾ വിധി നിർണ്ണയിക്കുന്ന ഇന്ത്യൻ ജനാധിപത്യം

ആറാഴ്ച നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഏകദേശം 50,000 കോടി രൂപ (ഏഴു ബില്യൻ ഡോളർ) ചെലവു വരുമെന്നു ഡൽഹിയിൽ പ്രവർത്തിക്കുന്ന മാധ്യമ പഠന കേന്ദ്രത്തിന്റെ (സിഎംഎസ്) റിപ്പോർട്ട്. 2014 ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചെലവിനെ അപേക്ഷിച്ച് 40 ശതമാനം വർദ്ധനവ്…

പി. രാജീവ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി

കൊച്ചി: എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ചടങ്ങില്‍ വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി. മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി കണ്‍വീനറുമായ ആര്‍.എസ്. ശശികുമാറാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണ്ണര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. രാജീവിന് വോട്ട് അഭ്യര്‍ത്ഥിക്കുവാന്‍…

ലോൿപാൽ അംഗങ്ങൾ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ലോൿപാലിന്റെ അംഗങ്ങളായി നിയമിതരായ എട്ടുപേരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുക്കുമെന്ന് അധികാരികൾ അറിയിച്ചു. ഇന്ത്യയുടെ ആദ്യ ലോക്പാലായി നിയമിതനായ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിന്റെ സത്യപ്രതിജ്ഞ, ശനിയാഴ്ച നടന്നിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. വിവിധ ഹൈക്കോടതികളിലെ മുൻ…

വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് രണ്‍ദീപ് സിങ് സുര്‍ജെവാല

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല. കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നുമുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ സംസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അമേഠിയാണ് തന്‍റെ കര്‍മഭൂമിയെന്നും അത്…

സ്പേസ് സ്യൂട്ട് ശരിയായ അളവിൽ വേണ്ടത്ര ഇല്ല; സ്ത്രീകളുടെ ബഹിരാകാശ നടത്തം നാസ റദ്ദാക്കി

വാഷിംഗ്‌ടൺ ഡി.സി: സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്താനിരുന്ന ബഹിരാകാശ നടത്തം(Spacewalk) ശരിയായ അളവിലുള്ള സ്പേസ്സ്യൂട്ടുകൾ വേണ്ടത്ര ഇല്ലെന്ന കാരണത്താൽ നാസ ഭാഗികമായി റദ്ദ് ചെയ്തു. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ആദ്യ വനിതാബഹിരാകാശ നടത്തം മാർച്ച് 29 ന് നടക്കും എന്ന് നാസ…