Fri. Jul 18th, 2025

നിപ: രണ്ടുപേരുടെ രക്തസാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

എറണാകുളം:   കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ടുപേരുടെ രക്തസാംപിളുകളാണ് നെഗറ്റീവാണെന്ന റിസള്‍ട്ട് ലഭിച്ചത്.…

മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് ഒരാൾ അറസ്റ്റിൽ

എറണാകുളം:   മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പമ്പ് സ്വദേശി ആര്‍. മഹേഷ് പൈ ആണ് അറസ്റ്റിലായത്. സി.പി.എം. ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി.പി. അജികുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ…

ഉത്തർപ്രദേശിൽ ദളിത് ബാലിക കൊല്ലപ്പെട്ടു

ഹാമിര്‍പുര്‍:   ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്നു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍ ജില്ലയില്‍ പത്തു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയാക്കിയ…

കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ്സിന്റെ റെക്കോർഡ് ബി.ജെ.പി. തകർക്കുമെന്നു രാം മാധവ്

അഗർത്തല:   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ബി.ജെ.പി. തകര്‍ക്കുമെന്ന പ്രതികരണവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകര്‍ക്കാന്‍ പോകുകയാണ്. 2047…

കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് ഇമ്രാൻ ഖാന്റെ കത്ത്

ഇസ്ലാമാബാദ്:   കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന, കാശ്മീര്‍ വിഷയമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നാണ് ഇമ്രാന്‍ ഖാൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കിര്‍ഗിസ്ഥാനിലെ ബിശ്‌കെക്കില്‍…

അജിത്തിനേയും സൂര്യയേയും വിമർശിച്ച് തെലുങ്ക് നടൻ

തമിഴ് നടന്മാരായ അജിത്ത്, സൂര്യ എന്നിവരെക്കുറിച്ച് തെലുങ്ക് നടന്‍ ബബ്ലു പൃഥ്വിരാജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അജിത്ത് മികച്ച വ്യക്തിത്വത്തിന്…

ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു

സെന്റ് പീറ്റേഴ്സ്ബർഗ്:   ഇന്ധന വില സംബന്ധിച്ച് റഷ്യയും സൗദിയും ഇടയുന്നു. ഇരുരാഷ്ട്രങ്ങളുടേയും നിലപാട് ആഗോള എണ്ണവിപണിയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് അറുപത് ഡോളര്‍ ലഭിച്ചാല്‍ മതിയെന്ന റഷ്യയുടെ നിലപാടിനെ സൗദി അറേബ്യ തള്ളി. എഴുപതാണെങ്കില്‍ പോലും…

പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍

എറണാകുളം:   പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു…

തെറികളല്ലാതാകുന്ന തെറികള്‍ !

#ദിനസരികള്‍ 782 ചില പദങ്ങള്‍ നമുക്ക് തെറിയാണ്. എന്നാല്‍ തത്തുല്യമായ ഉദ്ദേശത്തോടെ ഉപയോഗിക്കുന്ന ലിംഗം, യോനി എന്നൊക്കെയുള്ളവ നമുക്ക് സംസ്കാര സമ്പന്നമായ പ്രയോഗങ്ങളുമാണ്. വ്യത്യസ്ത പദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നു തന്നെയാണെങ്കിലും നാം അതിന് രണ്ടായി പരിഗണിച്ചു രണ്ടു തരത്തിലുള്ള സാംസ്കാരിക…

കരാര്‍ നിയമന വിവാദങ്ങള്‍ തള്ളി മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം:   പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമന വിവാദങ്ങള്‍ തള്ളി മന്ത്രി എ.കെ. ബാലന്‍. മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മന്ത്രിക്കെതിരെ ഉയര്‍ന്നിരുന്നു. എം.സി.ഐ. മാനദണ്ഡപ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പി.എസ്.സി. നിയമനത്തിന് കാലതാമസമെടുക്കുന്നത് കോളേജിന്റെ അന്തസ്സിനെയും…