Fri. Aug 29th, 2025

19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്‌പൂർ:   19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വം കിട്ടിയത്. തീര്‍ത്ഥാടകരുടെയോ സന്ദര്‍ശക വിസയിലോ വര്‍ഷങ്ങള്‍ക്കുമുമ്പ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തി ഇവിടെ…

നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലത്തില്‍ വിള്ളല്‍

എറണാകുളം:   പാലാരിവട്ടം മേൽപ്പാലത്തിനു പിന്നാലെ അടുത്തിടെ പണി പൂർത്തിയായ നെട്ടൂർ-കുണ്ടന്നൂർ സമാന്തര പാലത്തിലും വിള്ളൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പാലത്തിലെ വിള്ളൽ ആദ്യം ശ്രദ്ധിച്ചത്. മഴവെള്ളം പാലത്തിന്റെ മുകളിലേക്ക് സ്പ്രേ രൂപത്തിൽ ഉയരുന്നതു…

കേരള നീം ജി: വാണിജ്യ അടിസ്ഥാനത്തില്‍ ഇ ഓട്ടോ നിര്‍മ്മാണത്തിനുള്ള അനുമതി കേരള ഓട്ടോ മൊബൈല്‍സിന്

തിരുവനന്തപുരം:   ‘കേരള നീം ജി ‘ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. കേരള നീം ജി വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി കേരള ഓട്ടോ മൊബൈല്‍സിന് ലഭിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ്…

ബ്രിട്ടൻ: പരിസ്ഥിതി പ്രവര്‍ത്തകയ്ക്കെതിരെ അതിക്രമം; വിദേശകാര്യമന്ത്രി മാര്‍ക്ക് ഫീല്‍ഡിനെ സസ്പെന്റ് ചെയ്തു

ബ്രിട്ടൻ:   ബ്രിട്ടനില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകയെ പിടിച്ചുതള്ളി പുറത്താക്കിയ ജൂനിയര്‍ വിദേശകാര്യമന്ത്രി മാര്‍ക്ക് ഫീല്‍ഡിനെ സസ്പെന്റ് ചെയ്തു. ടി.വിയില്‍ ദൃശ്യം കണ്ടശേഷം പ്രധാനമന്ത്രി തെരേസാ മേയാണ് മന്ത്രിക്കെതിരെ നടപടിയെടുത്തത്. ലണ്ടനിലെ മാന്‍ഷന്‍ ഹൗസില്‍ ധനമന്ത്രി ഫിലിപ്പ് ഹാമണ്ട് പ്രസംഗിക്കുമ്പോൾ…

ആന്തൂർ വിഷയം: ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ

തിരുവനന്തപുരം:   ആന്തൂർ വിഷയത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി വൈകീട്ട് പറയുമെന്ന് പി.ജയരാജൻ. ഐ.ആർ.പി.സിയുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത വാർത്താ സമ്മേളത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു. പാർട്ടിയുടെ എല്ലാ രഹസ്യങ്ങളുടെയും ഭാരം ചുമന്ന് നടക്കുന്ന ജയരാജനെ…

സൗദി അറേബ്യയില്‍ ഇനി മുതല്‍ 5-ജി

സൗദി:   സൗദി അറേബ്യയില്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവില്‍ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയാണ് വാണിജ്യാടിസ്ഥാനത്തില്‍ 5-ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. സമാനതയില്ലാത്ത വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണു ശ്രമം. പ്രധാന നഗരങ്ങളില്‍ മാത്രമാണു…

കടലെടുക്കുന്ന ചെല്ലാനം; കഷ്ടപ്പെടുന്ന “കേരളസൈന്യം”

ചെല്ലാനം:   കടൽ ക്ഷോഭിച്ച നാളുകളിൽ റോസലിനും, അവരുടെ 86 വയസ്സായ അമ്മയും അവരുടെ വീട്ടിൽ തനിച്ചായിരുന്നു. രണ്ടാളും ഉറങ്ങിയിരുന്ന കിടക്ക വരെ വെള്ളം എത്തിയപ്പോഴാണ് കടൽ വെള്ളം വീട്ടിലെത്തി എന്ന് അവർ അറിയുന്നതുതന്നെ. “അമ്മ കിടന്നിരുന്ന കിടക്ക വരെ വെള്ളം…

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീന്‍ കരോളാണ് പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. 1990-കളുടെ മധ്യത്തില്‍ ബെർഗ്‌ഡോഫ് ഗുഡ് മാൻ സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി.…

ഐ.എസ്. ബന്ധം: കന്യാകുമാരി സ്വദേശിയെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: ഐ.എസ്. ബന്ധം സംശയിച്ച് കന്യാകുമാരി സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ജെ. ഇമ്രാന്‍ ഖാന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇമ്രാന്, ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകര സംഘനടയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കന്യാകുമാരിയിലെ ഒരു ജ്യൂസ് ഷോപ്പിലെ ജോലിക്കാരനാണ്…

ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുനീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ സര്‍ക്കാര്‍ സ്ഥലംമാറ്റി

മലപ്പുറം:   പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുനീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെയാണ് കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലാണ് നിയമനം. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷമുള്ള…