Thu. Sep 11th, 2025

ബ്രിട്ടന്റെ മൂന്നാം യുദ്ധ കപ്പലും ഗൾഫിലേക്ക്

ദുബായ് : ഗൾഫ് മേഖലയിലേക്ക് മൂന്നാം യുദ്ധ കപ്പലും അയക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. യുദ്ധക്കപ്പലിനു പുറമെ ഒരു നേവി ടാങ്കറും മേഖലയിലേക്ക് അയക്കുമെന്നാണ് ബ്രിട്ടൻ വെളിപ്പെടുത്തിയത്. എന്നാൽ, ഇറാനുമായുള്ള ഏറ്റുമുട്ടലിനല്ലെന്നും ഇറാൻ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എച്ച്.…

യൂറോപ്യന്‍ കമ്മീഷന്റെ ആദ്യത്തെ വനിത അദ്ധ്യക്ഷയായി ഉര്‍സുല വോണ്‍ ഡേര്‍ ലെയെൻ തിരഞ്ഞെടുക്കപ്പെട്ടു

ബ്രസൽ‌സ്:   യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ജര്‍മ്മൻ പ്രതിരോധമന്ത്രി ഉര്‍സുല വോണ്‍ ഡേര്‍ ലെയെൻ തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത നേതൃത്വസ്ഥാനത്തേയ്ക്ക് വരുന്നത്. 383 വോട്ടുകള്‍ നേടിയാണ് യൂറോപ്യന്‍ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോണ്‍…

ഗുജറാത്തിലെ ഠാക്കോർ സമാജത്തിലെ അവിവാഹിതകളായ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക്

ബനാസ്‌കാണ്ഠ:   ഗുജറാത്തിലെ ബനാസ്‌കാണ്ഠ ജില്ലയിലെ ഠാക്കോര്‍ സമുദായം അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഇതനുസരിച്ച്, ഗ്രാമത്തിലെ അവിവാഹിതരായ യുവതികൾക്ക് മൊബൈൽ കൈവശം വയ്ക്കാൻ പാടുള്ളതല്ല. സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്നവർക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന…

ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

ലക്‌നൗ: ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈ ഡല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയാണ് 153 യാത്രക്കാരുമായി പോയ വിമാനം ലക്‌നൗവില്‍ ഇറക്കിയത്.സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തു വിമാനത്തില്‍ 10 മിനിറ്റ് പറക്കാനുളള ഇന്ധനം  മാത്രം ശേഷിക്കെയാണ് ലക്‌നൗവില്‍ ഇറക്കിയത്. വിമാനത്തില്‍…

എസ്.എഫ്.ഐയെ തല്ലാം, എന്നാല്‍ തൂക്കരുത്!

#ദിനസരികള്‍ 821   യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഒരു തരത്തിലും പ്രതികള്‍ സംരക്ഷിക്കപ്പെടരുതെന്നും ഇനി അത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുമുള്ള കരുതലുകള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിന്റെ…

പാക്കിസ്ഥാന്റെ പിടിയിലായ കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര കോടതി വിധി ഇന്ന്

ഹേഗ്:   ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യക്കാരൻ കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. 2016 മാർച്ച് 3 നാണ് ജാധവ് അറസ്റ്റിലായത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണ് ജാധവ് പിടിയിലായതെന്നാണു പാക്കിസ്ഥാന്റെ നിലപാട് എങ്കിലും,…

ഐ.സി.സി. റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി ഇന്ത്യൻ താരങ്ങൾ

  ലോകകപ്പില്‍ഫൈനലിൽ ഏതാണ് സാധിക്കാതെ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമത്. ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനത്ത് 886 പോയിന്റ് നേടി കോലിയാണ്. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ ആണ് ഒന്നാം സ്ഥാനത്ത്. 809 പോയിന്റ് ആണ് ബുംറക്ക് ഉള്ളത്.…

മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്നു വീണ് 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണം കോർപ്പറേഷന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡോംഗ്രിയിലെ ടൺടൽ തെരുവിൽ രാവിലെ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച…

ശബരിമല പ്രശ്നത്തിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന വേളയിൽ പൊലീസ് ആർ.എസ്.എസ്. ചാരന്മാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ക്രമസമാധാന പ്രശ്നത്തിന് പുറമെ നെടുങ്കണ്ടം കസ്റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഉന്നത…