Wed. Sep 24th, 2025

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ കണ്ണൂർ പാനൂരിനടുത്ത് വള്ള്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 13 ന് വിധിക്കും. 2022 ഒക്ടോബർ…

600 വർഷം പഴക്കമുള്ള ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ 600 വർഷം പഴക്കമുള്ള ഇമാം ഷാഹ് ബാവ ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ച് ഹിന്ദുത്വവാദികൾ. സംഘർഷത്തിൽ 30 ലധികം ആളുകളെ അറസ്റ്റ് ചെയ്തു. മെയ് ഏഴിന് ഗുജറാത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ദർഗ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക്…

ഗാസയിൽ വീണ്ടും കൂട്ടക്കുഴിമാടം; 49 മൃതദേഹങ്ങൾ കണ്ടെത്തി

ഗാസ: ഗാസയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 49 മൃതദേഹങ്ങൾ തലയറുത്ത് മാറ്റിയ നിലയിലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്. കൊല്ലപ്പെട്ടവരിൽ അധികവും ആശുപത്രിജീവനക്കാർ, രോഗികൾ, കുടിയിറക്കപ്പെട്ടവർ, സാധാരണക്കാർ, കുട്ടികൾ എന്നിവരാണ്. ആശുപത്രിയിലേക്ക്…

രജ്പുത്ത് നേതാക്കളെ ഒതുക്കി; ബിജെപിയിൽ നിന്നും രാജിവെച്ച് കർണി സേന പ്രസിഡന്റ്

ഛണ്ഡിഗഢ്: ഹരിയാന ബിജെപി വക്താവും കർണി സേന പ്രസിഡന്റുമായ സുരാജ് പാൽ അമു പാർട്ടിയിൽ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ചയാൾക്ക് ബിജെപി ലോക്സഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് സുരാജ് പാൽ അമു രാജിവെച്ചത്. കേന്ദ്ര മന്ത്രി പരാഷോട്ടം രുപാലക്കിന് ഗുജറാത്തിലെ…

മാധ്യമങ്ങൾക്ക് മോദിയോട് ആരാധനയോ അതോ ഭയമോ?

അംബാനിയിൽ  നിന്നും അദാനിയിൽ നിന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും കള്ളപ്പണം കൈപ്പറ്റിയെന്നും ഇരുവരെക്കുറിച്ചും ഇപ്പോൾ രാഹുൽ ഗാന്ധി മിണ്ടുന്നില്ലായെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. 2024 ഏപ്രിൽ മൂന്ന് മുതൽ അദാനിയെക്കുറിച്ച് 103 തവണയും അംബാനിയെക്കുറിച്ച് 30 തവണയും…

മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കം; കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട കേസിൽ കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിലാണ് കണ്ടക്ടറെ തമ്പാനൂർ പോലീസ് ചോദ്യം ചെയ്യുന്നത്. അതേസമയം, സംഭവത്തിൽ ആര്യ രാജേന്ദ്രന്റെയും…

കോവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തി; സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാണവും വിതരണവും 2021 തന്നെ നിർത്തിയിരുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അസ്ട്രസെനക്ക വാക്സിൻ പിൻവലിക്കുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ കോവിഷീൽഡ് നിർമിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. വാക്സിൻ ഉപയോഗിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ്…

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ…

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78.69 % വിജയം

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി. ഇതിൽ 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻ വർഷത്തേക്കാൾ 4.26 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ളത്…

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിവേദ്യ സമര്‍പ്പണത്തിലും അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ‘തുളസി, പിച്ചി പൂവുകൾ…