Mon. May 20th, 2024

ഛണ്ഡിഗഢ്: ഹരിയാന ബിജെപി വക്താവും കർണി സേന പ്രസിഡന്റുമായ സുരാജ് പാൽ അമു പാർട്ടിയിൽ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ചയാൾക്ക് ബിജെപി ലോക്സഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് സുരാജ് പാൽ അമു രാജിവെച്ചത്.

കേന്ദ്ര മന്ത്രി പരാഷോട്ടം രുപാലക്കിന് ഗുജറാത്തിലെ രാജ്കോട്ട് ലോക്സഭ മണ്ഡലത്തിൽ സീറ്റ് നൽകിയതിനെ തുടർന്നാണ് സുരാജ് പാൽ അമുവിന്റെ പ്രതിഷേധം. ബിജെപി രജ്പുത്ത് നേതാക്കളെ ഒതുക്കിയെന്നും സുരാജ് പാൽ അമു രാജിക്കത്തിൽ ആരോപിച്ചു.

2014 ന് ശേഷം ബിജെപിയുടെ നേതൃത്വത്തിൽ ക്ഷത്രിയ സമുദായത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണെന്നും പ്രധാനപ്പെട്ട നേതാക്കൾ പോലും പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്നും സുരാജ് പാൽ അമു കത്തിൽ ആരോപിച്ചു.

ബിജെപി ഇപ്പോൾ സീറ്റ് നൽകിയിരിക്കുന്നത് ക്ഷത്രിയ സഹോദരിമാരെയും അമ്മമാരെയും അപമാനിച്ചയാൾക്കാണെന്നും ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും സുരാജ് പാൽ അമു ആരോപിക്കുന്നുണ്ട്.