Mon. Sep 22nd, 2025

നിലമ്പൂരില്‍ ഹെലികോപ്റ്ററില്‍ പരിശോധന; തടസ്സങ്ങളെ കുറിച്ച് രക്ഷാസേനയ്ക്ക് വിവരം നല്‍കും

നിലമ്പൂര്‍: നിലമ്പൂരില്‍ ചാലിയാറില്‍ ഹെലികോപ്റ്ററില്‍ പരിശോധന തുടങ്ങി. തടസ്സങ്ങളെ കുറിച്ച് ഹെലികോപ്റ്റര്‍ രക്ഷാസേനയ്ക്ക് വിവരം നല്‍കും. ചാലിയാറില്‍നിന്നും ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുട്ടുകുത്തിയില്‍ പുഴയുടെ മറുകരയായ വനത്തില്‍ ആദിവാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നുണ്ട്. പന്തീരാങ്കാവ്, മാവൂര്‍, മുക്കം, വാഴക്കാട് മേഖലകളിലും…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണം 314 ആയി, 49 കുട്ടികളെ കാണാതായി

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 314 ആയി. ചൂരല്‍മലയില്‍ നിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ചാലിയാര്‍ പുഴയില്‍ നിന്നും മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. മലപ്പുറം പൂക്കോട്ടുമണ്ണ റാഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പരിസരത്ത് മരങ്ങള്‍ അടിഞ്ഞു കൂടിയ ഭാഗത്ത് നിന്നാണ്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: പടവെട്ടികുന്നില്‍ ഒറ്റപ്പെട്ട നാലു പേരെ കണ്ടെത്തി

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പടവെട്ടികുന്നില്‍ ഒറ്റപ്പെട്ട നാലുപേരെ ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ ടീം കണ്ടെത്തി. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. ഒരാളുടെ കാലിന് ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ ടീം അറിയിച്ചു. വെള്ളാര്‍മല…

ചാലിയാറില്‍ വ്യാപക പരിശോധന; കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്റര്‍ എത്തും

  നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍. കോഴിക്കോട്, മലപ്പുറം അതിര്‍ത്തികളിലും പരിശോധന നടത്തുന്നുണ്ട്. ഇരുട്ടുകുത്തിയില്‍ പുഴയുടെ മറുകരയായ വനത്തില്‍ ആദിവാസികളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത് പന്തീരാങ്കാവ്, മാവൂര്‍, മുക്കം, വാഴക്കാട് മേഖലകളിലും ഇന്ന് തിരച്ചില്‍…

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യം നാലാം ദിവസം; ആറ് സോണുകളിലായി തിരച്ചില്‍

  മേപ്പാടി: വയനാട് ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 40 ടീമുകള്‍ ആറ് സോണുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ…

ബെയ്‌ലി പാലം നിർമാണത്തിന് നേതൃത്വം നൽകിയത് മദ്രാസ് സാപ്പേഴ്സിലെ മേജര്‍ സീത ഷെല്‍ക്ക

മേപ്പാടി: വയനാട് ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ദ്രുതഗതിയിലാണ് ബെയ്‌ലി പാലം നിർമിച്ചത്. ഈ നിര്‍മാണത്തിന്റെ നെടുംതൂണായത് വനിതാ ഉദ്യോഗസ്ഥയായ മേജര്‍ സീത ഷെല്‍ക്കയാണ്.  ബെംഗളൂരുവില്‍ നിന്നുള്ള സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയാണ് ഈ മഹാരാഷ്ട്രക്കാരി. രാജ്യത്തുടനീളമായി…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, പാറകെട്ടുകള്‍ ഒഴുകിയത് 8 കി.മീ ദൂരത്തില്‍

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്ര നിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തിലാണെന്ന് ഐഎസ്ആര്‍ഒ. ദുരന്തം സംബന്ധിച്ച റഡാര്‍ സാറ്റലൈറ്റ് ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 8600 ചതുരശ്ര മീറ്ററാണ് ദുരന്ത മേഖല. ഉരുള്‍പൊട്ടലിലെ തുടര്‍ന്ന് പാറകെട്ടുകള്‍ ഒഴുകിയത് 8 കി.മീ…

വയനാട് ദുരന്തം; മരണം 300 കടന്നു, ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറിലേറെ പേരെ

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 316 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.  കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 105…

രക്ഷാപ്രവര്‍ത്തനം അടുത്തഘട്ടത്തിലേയ്ക്ക്; ബെയ്‌ലി പാലം തുറന്നു

  മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ സൈനികള്‍ പണിതുകൊണ്ടിരുന്ന ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു. സൈനിക വാഹനം കടത്തിവിട്ട് പാലം പ്രവര്‍ത്തന സജ്ജമാണോ എന്ന് പരിശോധിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയവേഗം കൈവരിക്കും കരസേനയുടെ മദ്രാസ് റെജിമെന്റ് ആണ് പാലം…

‘തനിക്ക് പിതാവിനെ നഷ്ടപ്പെട്ട അതേ വേദന, വയനാട്ടിലേത് ദേശീയ ദുരന്തം’; രാഹുല്‍ ഗാന്ധി

  കല്‍പ്പറ്റ: വയനാട്ടില്‍ സംഭവിച്ചത് ഭീകരമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ കണ്ടു. എന്താണ് അവരോട് പറയേണ്ടതെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലേത് ദേശീയ ദുരന്തമാണെന്നും തനിക്ക് പിതാവിനെ നഷ്ടപ്പെട്ട…