Tue. Jul 1st, 2025

 

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പടവെട്ടികുന്നില്‍ ഒറ്റപ്പെട്ട നാലുപേരെ ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ ടീം കണ്ടെത്തി. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. ഒരാളുടെ കാലിന് ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് ഫയര്‍ ആന്‍ഡ്‌ റെസ്ക്യൂ ടീം അറിയിച്ചു.

വെള്ളാര്‍മല സ്‌കൂളിന്റെ പരിസരത്താണ് ഈ പ്രദേശമുള്ളത്ത്. വളർത്തു മൃഗങ്ങൾ ഉള്ളതിനാൽ ഇവർ വീട്ടിൽനിന്ന് മാറാൻ ശ്രമിച്ചില്ല. അയൽക്കാരാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. ജീപ്പ് മാർഗം ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.