Sat. Nov 9th, 2024

 

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍. കോഴിക്കോട്, മലപ്പുറം അതിര്‍ത്തികളിലും പരിശോധന നടത്തുന്നുണ്ട്.

ഇരുട്ടുകുത്തിയില്‍ പുഴയുടെ മറുകരയായ വനത്തില്‍ ആദിവാസികളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത് പന്തീരാങ്കാവ്, മാവൂര്‍, മുക്കം, വാഴക്കാട് മേഖലകളിലും ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

തിരച്ചിലിന് സഹായത്തിനായി കഡാവര്‍ ഡോഗുകളും നാലു ഡ്രോണുകളുമുണ്ട്.

ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷനുകളാണ് പരിശോധയ്ക്കുള്ളത്. പോലീസും ടിഡിആര്‍എഫ് വോളണ്ടിയര്‍മാരും ബോട്ടുകളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ചാലിയാറിലെ തിരച്ചിലിന് ഹെലികോപ്റ്റര്‍ എത്തും.