Sun. Sep 21st, 2025

‘തർക്കിക്കാനുള്ള സമയമല്ലിത്’; ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ നല്‍കി എ കെ ആൻ്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി അമ്പതിനായിരം രൂപ സംഭാവന നല്‍കി മുന്‍ മുഖ്യമന്ത്രി എ കെ ആൻ്റണി. ഇത് തര്‍ക്കിക്കാനുള്ള സമയമല്ലെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എ കെ ആൻ്റണി പറഞ്ഞു.…

ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് യാത്രക്കാരൻ്റെ മറുപടി; വിമാനം വൈകിയത് രണ്ട് മണിക്കൂർ

കൊച്ചി: ബാഗിൽ ബോംബാണെന്ന യാത്രക്കാരൻ്റെ മറുപടിയിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ. ഇന്ന് പുലര്‍ച്ചെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കയില്‍ ബിസിനസ് ചെയ്യുന്ന പ്രശാന്ത് കുടുംബത്തിനൊപ്പം തായ്‌ലന്‍ഡിലേക്ക് പോകാന്‍ എത്തിയതാണ്.…

വിനേഷ് ഫോഗട്ടിന് അവസരം ലഭിച്ചതിന് കാരണം മോദിയെന്ന് കങ്കണ റണാവത്ത്

പാരിസ്: പാരിസ് ഒളിംപിക്സില്‍ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് മല്‍സരിക്കാന്‍ അവസരം ലഭിച്ചതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്.  ജന്തർമന്ദറിൽ ഗുസ്​തി താരങ്ങള്‍ നടത്തിയ…

ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാടിനായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു 

എറണാകുളം: ഒരു ദിവസം കൊണ്ട് ഓട്ടോ ഓടി നേടിയ കാൽലക്ഷം രൂപ വയനാട്ടിലെ ദുരിതബാധിതർക്കായി നൽകി കൂത്താട്ടുകുളം സ്വദേശി രാജു.  ഓട്ടോ തൊഴിലാളിയായ രാജു തൻ്റെ വണ്ടിയില്‍ കയറുന്നവരോട് ഇന്നത്തെ കൂലി വയനാടിനായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. കൂലിയുടെ നാലും അഞ്ചുമിരട്ടി തുക നല്‍കാൻ…

KV Thomas's wife, Sherly Thomas, has passed away

കെ വി തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്‍റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. നാളെ രാവിലെ 7 മുതല്‍ തോപ്പുംപടിയിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് പള്ളിയിലാണ്…

Nobel laureate Muhammad Yunus as interim prime minister of Bangladesh

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും. ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തീരുമാനിച്ചത്. മറ്റ് അംഗങ്ങളെ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നൽ…

Vellapalli Natesan faces arrest for court order violation and must be presented in court

കോടതി ഉത്തരവ് ലംഘിച്ചു; വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി

കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ്എന്‍ ട്രയിനിങ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവ്. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്. എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള ട്രെയിനിംഗ് കോളജിലെ…

Electricity Minister K Krishnankutty announces free electricity for six months in Wayanad landslide-affected areas

വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി: മന്ത്രി കെ കൃഷ്ണൻകുട്ടി

വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ…

Nemam and Kochuveli railway stations renamed: Kochuveli is now Thiruvananthapuram North, and Nemam is Thiruvananthapuram South

ഇനി നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകൾക്ക് പുതിയ പേര്; അംഗീകാരം നൽകി കേന്ദ്രം

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും  കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് തീരുമാനമെടുത്തത്. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര…

Arjun’s wife receives job offer from Kozhikode Vengeri Service Cooperative Bank due to Shirur landslide impact

അര്‍ജുന്റെ ഭാര്യക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് ജോലി നല്‍കും

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക്  കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കും. ഇന്ന് ചേര്‍ന്ന് ഭരണ സമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ തീരുമാനം നടപ്പാക്കും.