Tue. Oct 8th, 2024
Electricity Minister K Krishnankutty announces free electricity for six months in Wayanad landslide-affected areas

വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ വൈദ്യുതി വകുപ്പിനോട് മന്ത്രി നിർദേശം നൽകിയത്.

കെഎസ്ഇബിയുടെ ചൂരൽമല എക്‌സ്‌ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യ വൈദ്യുതി ലഭ്യമാക്കുക. ഈ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കില്ല. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വൈദ്യുതി വകുപ്പ്.