Tue. Sep 10th, 2024

ഡൽഹി: സസ്പെന്‍ഷനിലായ കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിൻ്റെ ഭാര്യയുമായ പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രണീത് കൗർ ബിജെപിയിൽ ചേർന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ പാട്യാലയില്‍ പ്രണീത് കൗര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലും ബിജെപിയെ സഹായിച്ചതിനും പ്രണീത് കൗറിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു.

പട്യാലയില്‍ നിന്നും നാല് തവണ എംപിയായി പ്രണീത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2022 സെപ്റ്റംബറിൽ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് തൻ്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിനെയും (പിഎൽസി) അമരീന്ദർ സിംഗ് ബിജെപിയിൽ ലയിപ്പിച്ചു.