Tue. Sep 10th, 2024

കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്. വീട്ടിൽ സഹായം ചോദിച്ചെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 

ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബലാത്സംഗത്തിനിരയായ 17 വയസ്സുള്ള പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന അഭ്യർത്ഥനയുമായി യെദ്യൂരപ്പയുടെ വസതിയിലെത്തിയതായിരുന്നു പെൺകുട്ടിയും അമ്മയും. 

എഫ്ഐആർ അനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യെദ്യൂരപ്പ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം പെൺകുട്ടിയെ എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന് പരിശോധിച്ചതാണെന്നും സംഭവം പുറത്താരോടും പറയരുതെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നുവെന്നും കുട്ടിയുടെ അമ്മ മൊഴി നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരു സദാശിവൻ നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.