Thu. Jan 23rd, 2025

ഭോപ്പാൽ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ ന്യായ് യാത്ര മധ്യപ്രദേശില്‍ നിന്നും ഗുജറാത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ എംഎല്‍എ സഞ്ജയ് ശുക്ലക്കൊപ്പമെത്തിയാണ് സുരേഷ് പച്ചൗരി ബിജെപിയില്‍ അംഗത്വമെടുത്തത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ്‌ സുരേഷ് പച്ചൗരി. നാല് തവണ രാജ്യസഭ അംഗമായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള  മുന്‍ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

കോൺഗ്രസിലെ എല്ലാ നല്ല നേതാക്കളും പാർട്ടിയുടെ ദിശാബോധമില്ലാത്ത അവസ്ഥയിൽ മടുത്തുവെന്നും കോണ്‍ഗ്രസ് നാശത്തിന്റെ വക്കിലാണെന്നും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.