Sun. Dec 22nd, 2024
NIA

പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടർന്ന് കേരളത്തിൽ അഞ്ചിടങ്ങളിൽ എന്‍ഐഎയുടെ പരിശോധന. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ഐഎ സംഘം സംയുക്തമായാണ് അന്വേഷണം. മലപ്പുറത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിലും നിലമ്പൂര്‍, വഴിക്കടവ് എന്നിവിടങ്ങളിലും പരിശോധന നടന്നു. നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധം പുലര്‍ത്തുന്നു എന്ന് സംശയിക്കുന്നവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.