Wed. Jan 22nd, 2025
election

സംസ്ഥാനത്തെ 19 വാര്‍ഡുകളുടെ  ഉപ തിരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും. എൽഡിഎഫ് ഒമ്പതും യുഡിഎഫ് എട്ടും സീറ്റുകൾ നേടി. ബിജെപി ഒരു സീറ്റും നേടി. പൂഞ്ഞാറ്റില്‍ ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് എൽഡിഫ് പിടിച്ചു.  പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് നേടി. ഇതിനു പുറമേ കോഴിക്കോട് പുതുപ്പാട് കണലാട് വാർഡ്, എറണാകുളം നെല്ലിക്കുഴി ആറാം വാർഡ്, അഞ്ചൽ തഴമേൽ,പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാർഡ് എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട മൈലപ്ര 5–ാം വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.