Thu. Dec 19th, 2024

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് വിവരം. ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഒന്‍പത് എസ്പി മാരും വിരമിക്കുന്നതോടെയാണ് അഴിച്ചുപണിക്കൊരുങ്ങുന്നത്. പ്രധാനപ്പെട്ട എഡിജിപി തസ്തികളിലേക്ക് നിയമിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ, എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍ എന്നിവര്‍ നാളെ സര്‍വ്വീസില്‍ നിന്നും വിമരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവര്‍ ഡിജിപിമാരാകും. ഇതോടെ തലപ്പത്ത് അഴിച്ചുപ്പണിയുണ്ടാകാനാണ് സാധ്യത.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം