Fri. Dec 27th, 2024
sex education

സ്കൂൾ കുട്ടികളിൽ ലൈംഗിക ബോധവൽകാരണം നടത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ എന്‍സിഇആര്‍ടിയെയും എസ്‌സിഇആര്‍ടിയെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ലൈംഗിക ബോധവത്കരണ പരിപാടി അടുത്ത അധ്യയന വര്‍ഷം നടപ്പാക്കുന്നത് സംബന്ധിച്ച് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടി സര്‍ക്കാര്‍. ലൈംഗിക ബോധവത്കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ദീര്‍ഘ ഹ്രസ്വകാല പദ്ധതികള്‍ക്ക് രൂപം നല്‍കിയതായാണ് സര്‍ക്കാര്‍ നൽകിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഹർജി ഇനി തിങ്കളാഴ്ച്ച പരിഗണിക്കും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.